ദേശാഭിമാനി ചീഫ് ഫൊട്ടോഗ്രഫർ പ്രവീൺ കുമാർ അന്തരിച്ചു

Mail This Article
മേപ്പയൂർ (കോഴിക്കോട്)∙ ദേശാഭിമാനി ചീഫ് ഫൊട്ടോഗ്രഫർ മേപ്പയൂർ കീഴ്പ്പയൂരിലെ കണ്ണമ്പത്ത് കണ്ടി പ്രവീൺ കുമാർ (47) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നു പുലർച്ചെ 1.15 ആണ് അന്ത്യം.
കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം, പാലക്കാട്, കൊച്ചി എന്നിവിടങ്ങളിൽ ജോലി ചെയ്തു. നിലവിൽ തൃശൂർ യൂണിറ്റിലാണ്. ജിവി രാജ സ്പോർട്ട്സ് ഫോട്ടോഗ്രഫി ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയിട്ടുണ്ട് .
പിതാവ് പരേതനായ കുഞ്ഞിക്കണ്ണൻ മാസ്റ്റർ. മാതാവ്: സുപ്രഭ ടീച്ചർ ( മേപ്പയൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ്). ഭാര്യ: ഡോ. രത്നകുമാരി (ഡിഎംഒ ഹോമിയോപ്പതി). മക്കൾ: പാർവ്വതി (എംബിബിഎസ് വിദ്യാർഥിനി), അശ്വതി.