കെഎസ്‌ആർടിസിക്ക് 90.22 കോടി രൂപ കൂടി അനുവദിച്ചു; 70.22 കോടി പെൻഷൻ വിതരണത്തിന്

Mail This Article
×
തിരുവനന്തപുരം∙ കെഎസ്‌ആർടിസിക്ക് സഹായമായി സംസ്ഥാന സർക്കാർ 90.22 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. 70.22 കോടി രൂപ പെൻഷൻ വിതരണത്തിനാണ്. സർക്കാരിന്റെ സാമ്പത്തിക സഹായമായി 20 കോടി രൂപയും അനുവദിച്ചു.
ഈ മാസം ആദ്യം 30 കോടി രൂപ നൽകിയിരുന്നു. കോർപറേഷന് ഈ വർഷത്തെ ബജറ്റ് വിഹിതം 900 കോടി രൂപയാണ്. ഈ വർഷം ഇതുവരെ 1234.16 കോടി രൂപയാണ് അനുവദിച്ചത്.
രണ്ടാം പിണറായി സർക്കാർ 4933.22 കോടി രൂപയാണ് കെഎസ്‌ആർടിസിക്ക് സഹായമായി നൽകിയത്. ഏഴര വർഷത്തിനുള്ളിൽ എൽഡിഎഫ് സർക്കാരുകൾ ആകെ നൽകിയത് 9886.22 കോടി രൂപ.
English Summary:
Rs 90.22 crore has been allotted to KSRTC
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.