ADVERTISEMENT

ചണ്ഡിഗഡ്∙ 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കോൺഗ്രസ് നേതാവും മുൻ എംപിയും മുന്‍ ക്രിക്കറ്റ് താരവുമായ നവ്‌ജ്യോത് സിങ് സിദ്ദു. അതേസമയം, ഭാര്യ നവ്‌ജ്യോത് കൗർ സിദ്ദു ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയില്ല. 

‘ആ ചോദ്യത്തിന് അവർക്കു മാത്രമേ ഉത്തരം നൽകാൻ കഴിയൂ’ എന്ന് സിദ്ദു വ്യക്തമാക്കി. ഭട്ടിൻഡയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2022ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ അമൃത്സർ ഈസ്റ്റിൽ നിന്ന് മത്സരിച്ചെങ്കിലും സിദ്ദു പരാജയപ്പെട്ടിരുന്നു. 

വർധിച്ചുവരുന്ന കടം, ക്രമസമാധാന പ്രശ്നങ്ങൾ എന്നിവയിൽ പഞ്ചാബിലെ ആം ആദ്മി സർക്കാരിനെ കടന്നാക്രമിച്ച സിദ്ദു, ഭഗവന്ത് മാൻ സർക്കാർ സംസ്ഥാനത്തിന്റെ പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുന്നുവെന്ന് ആരോപിച്ചു. അധികാരത്തിൽ വരുന്നതിനു മുൻപ്, കുടിശ്ശികയുള്ള കടം തിരിച്ചടയ്ക്കുമെന്ന് എഎപി പറഞ്ഞിരുന്നു. എന്നാൽ, സംസ്ഥാനത്തെ സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക് തള്ളിവിടുകയാണെന്ന് അദ്ദേഹം ആരോപിച്ചു. 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com