ശബരിമലയിലെ തിരക്ക്: അവധി ദിനത്തിൽ പ്രത്യേക സിറ്റിങ് നടത്തി ഹൈക്കോടതി

Mail This Article
കൊച്ചി∙ ശബരിമലയിൽ ഭക്തജനതിരക്കു തുടരവേ വിഷയത്തിൽ ഇടപെട്ട് ഹൈക്കോടതി. അവധി ദിനത്തിൽ ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചാണ് സ്പെഷൽ സിറ്റിങ് നടത്തിയത്. തിരക്കു നിയന്ത്രിക്കാൻ സംസ്ഥാന പൊലീസ് മേധാവി നേരിട്ട് ഇടപെടണമെന്നു ഹൈക്കോടതി വ്യക്തമാക്കി.
പാലാ, പൊന്‍കുന്നം, ഏറ്റുമാനൂര്‍, വൈക്കം, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലാണു ഭക്തരുടെ വാഹനങ്ങള്‍ തടയുന്നത്. ഇത് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. വാഹനങ്ങള്‍ തടയുമ്പോള്‍ ഭക്തര്‍ക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നു കോടതി നിർദേശിച്ചു.
തടഞ്ഞുവച്ച ഭക്തർക്കു അടിയന്തരമായി സൗകര്യം ഒരുക്കണമെന്നും യാതൊരു ബുക്കിങ്ങും ഇല്ലാതെ എത്തുന്നവരെ കടത്തിവിടുന്ന കാര്യത്തിൽ കർശന നിയന്ത്രണങ്ങൾ വേണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
അടുത്ത രണ്ടു ദിവസങ്ങളിൽ ഒരു ലക്ഷത്തിലധികം ഭക്തർ ശബരിമലയിൽ എത്തും. വെർച്വൽ ക്യൂ ബുക്കിങ്ങിന്റെ എണ്ണം തൊണ്ണൂറായിരം കടക്കുകയും സ്പോട്ട് ബുക്കിങ്ങുമായി പതിനായിരത്തോളം പേർ എത്തുകയും ചെയ്യുന്നതോടെ വലിയ തിരക്കുണ്ടാവുമെന്നാണു നിഗമനം.