നിരവധി ഭീകരാക്രമണങ്ങളിൽ പങ്ക്; ഹിസ്ബുൽ മുജാഹിദീൻ ഭീകരൻ ഡൽഹിയിൽ അറസ്റ്റിൽ

Mail This Article
ന്യൂഡൽഹി∙ ഇന്ത്യൻ അന്വേഷണ ഏജൻസികൾ ദീർഘനാളായി തിരയുന്ന ഹിസ്ബുൽ മുജാഹിദീൻ ഭീകരനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ജമ്മുകശ്മീരിലെ നിരവധി ആക്രമണങ്ങളിൽ പങ്കുള്ള ജാവേദ് അഹ്മദ് മട്ടൂവാണ് അറസ്റ്റിലായത്. എൻഐഎയും ഡൽഹി പൊലീസും ചേർന്ന് അന്വേഷണം നടത്തുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.
കശ്മീരിലെ സോപോർ സ്വദേശിയായ മട്ടൂ പാക്കിസ്ഥാനിലും സന്ദർശനം നടത്താറുണ്ട്. കൊടുംകുറ്റവാളികളുടെ പട്ടികയിലുള്ള ഇയാളേക്കുറിച്ച് വിവരം നൽകുന്നവർക്ക് 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിൽ ജാവേദിന്റെ സഹോദരൻ റയീസ് മട്ടൂ ജമ്മുകശ്മീരിലെ സോപോറിൽ ഇന്ത്യൻ ദേശീയ പതാക വീശുന്ന ദൃശ്യങ്ങൾ വൈറലായിരുന്നു.