ADVERTISEMENT

ന്യൂഡൽഹി ∙ മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ‌ ഹാജരാകാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന് എൻഫോഴ്സ്‍മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അഞ്ചാം തവണ നോട്ടിസ് നൽകി. ഫെബ്രുവരി രണ്ടാം തീയതിയാണ് ഹാജരാകേണ്ടത്.‌

നടപടി രാഷ്ട്രീയ പ്രേരിതമെന്ന് ആരോപിച്ച് ഇതിനു മുൻപ് നാലുതവണയും കേജ്‍രിവാള്‍ ഇ.‍ഡിക്ക് മുൻപിൽ ഹാജരായിരുന്നില്ല. ജനുവരി 18 നായിരുന്നു നാലാമത്തെ നോട്ടിസ്.

ഹാജരാകേണ്ട ദിവസം പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാനും മറ്റു നേതാക്കൾക്കും ഒപ്പം കേജ്‍രിവാൾ ഗോവയിൽ സന്ദർശനം നടത്തുകയായിരുന്നു.  ജനുവരി 3, നവംബർ 2, ഡിസംബർ 21 തീയതികളിലാണ് ഇതിനുമുൻപ് ഇ‍.ഡി നോട്ടിസ് നൽകിയത്. 

English Summary:

Enforcement Directorate gave Arvind Kejriwal 5th notice in Liquor Policy Case

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com