ഷാൻ വധക്കേസ്: കുറ്റപത്രം മടക്കണമെന്ന ഹർജിയിൽ 26ന് വിധി പറയും

Mail This Article
ആലപ്പുഴ∙ എസ്‌ഡിപിഐ നേതാവ് കെ.എസ്.ഷാൻ കൊല്ലപ്പെട്ട കേസിൽ കുറ്റപത്രം മടക്കണമെന്ന പ്രതിഭാഗം ഹർജിയിൽ 26ന് ആലപ്പുഴ അഡിഷനൽ സെഷൻസ് കോടതി–3 വിധി പറയും. പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. 26നു വാദം കേൾക്കും.
ജില്ലാ സി ബ്രാഞ്ച് ഡിവൈഎസ്പിയായിരുന്ന കെ.വി.ബെന്നിയാണ് കേസിൽ കുറ്റപത്രം നൽകിയത്. ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫിസറാണു കുറ്റപത്രം നൽകേണ്ടതെന്നും സി ബ്രാഞ്ചിന് ഇതിന് അധികാരമില്ലെന്നുമാണു പ്രതിഭാഗത്തിന്റെ വാദം. കേസിലെ 11 പ്രതികള്‍ ഒരു വർഷത്തോളമായി ജാമ്യത്തിലാണ്. ചട്ടങ്ങൾ ലംഘിച്ചാണു ജാമ്യം അനുവദിച്ചതെന്നു ചൂണ്ടിക്കാട്ടിയാണു പ്രോസിക്യൂഷൻ ഹർജി നൽകിയത്.