ADVERTISEMENT

ആലപ്പുഴ∙ ചായക്കടക്കാരന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു. ആലപ്പുഴ വെണ്മണി പുന്തല റിയാസ് ഭവനിൽ മുഹമ്മദ് റാവുത്തർ (60) ആണ് മരിച്ചത്. സംഭവത്തിൽ പരുമല കോട്ടയ്ക്കമാലി വാലുപറമ്പിൽ‌ മാർട്ടിൻ (48) വധശ്രമക്കേസിൽ അറസ്റ്റിലായി ജയിലിലാണ്. ഇയാൾക്കെതിരേ കൊലക്കേസ് ചുമത്തും. കഴിഞ്ഞ ഡിസംബർ 21നാണു സംഭവം. പരുമല ആശുപത്രിക്കു മുൻപിൽ‌ ചായക്കട നടത്തുകയാണ് പ്രതി. മരിച്ചയാൾ ഇയാളുടെ കടയിൽ ചായ കുടിക്കാതെ സമീപത്തുള്ള കടയിൽ പോകുന്നതിന്റെ വൈരാഗ്യമാണ് സംഭവത്തിനു കാരണം. അന്നേദിവസം രാത്രി 8.45നാണ് സംഭവം. പ്രതിയുടെ മർദ്ദനത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന മുഹമ്മദ് റാവുത്തർ ചൊവാഴ്ച രാത്രിയോടെ മരിക്കുകയായിരുന്നു.

English Summary:

Person died after being beaten up by a tea seller in alappuzha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com