പ്രശസ്ത സംവിധായകൻ കുമാർ സാഹ്‍നി അന്തരിച്ചു; വിടപറഞ്ഞത് സമാന്തര സിനിമകളുടെ വക്താവ്

Mail This Article
ന്യൂഡൽഹി∙ സമാന്തര സിനിമകളുടെ വക്താവായി അറിയപ്പെടുന്ന സംവിധായകൻ കുമാർ സാഹ്‍നി (83) അന്തരിച്ചു. മായ ദർപ്പൺ, തരംഗ്, കസബ തുടങ്ങിയ ചിത്രങ്ങൾ ശ്രദ്ധേയമാണ്. 2019ൽ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയ സമിതി അധ്യക്ഷനായിരുന്നു. പുണെ ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ടിൽ ഋതിക് ഘട്ടകിന്റെ ശിഷ്യനായിരുന്നു.
ലോകമറിയുന്ന സംവിധായകനായപ്പോഴും ബോളിവുഡ് എന്ന മസാലചിത്രങ്ങളുടെ രസക്കൂട്ടുകളിൽനിന്നു സ്വയം ഒഴിഞ്ഞു നിൽക്കാൻ സാഹ്നി ശ്രദ്ധിച്ചു. സമാന്തര സിനിമയെന്ന സങ്കേതത്തെ ഇന്ത്യയിലെത്തിച്ച സത്യജിത്ത് റേയുടെയും ഋതിക് ഘട്ടകിന്റെയും മൃണാൽ സെന്നിന്റെയും തലമുറയിലെ അവസാന കണ്ണികളിലൊരാളായിരുന്നു കുമാർ സാഹ്നി.