ADVERTISEMENT

കൊച്ചി ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും എക്സാലോജിക് കമ്പനി ഡയറക്ടറുമായ വീണാ വിജയനെതിരായ എസ്എഫ്ഐഒ (സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ്) അന്വേഷണത്തിൽ നിലപാട് വ്യക്തമാക്കി ഹൈക്കോടതി. എസ്എഫ്ഐഒ അന്വേഷണത്തെ സ്വാഗതം ചെയ്യുകയാണു സംസ്ഥാന വ്യവസായ വികസന കോർപറേഷൻ (കെഎസ്ഐഡിസി) ചെയ്യേണ്ടിയിരുന്നതെന്നു ഹൈക്കോടതി അഭിപ്രായപ്പെട്ടു.

Read Also: ‘സിഎംആർഎല്ലിനായി മുഖ്യമന്ത്രി കൂടുതൽ ഇടപെടലുകൾ നടത്തി; റവന്യൂ വകുപ്പിനെ മറികടന്നു’...

‘‘നിങ്ങളുടെ നോമിനിക്കു സിഎംആർഎലിൽ നടന്നതെന്തെന്ന് അറിയില്ലെന്നതു ലോജിക്കൽ അല്ല. കെഎസ്ഐഡിസി പൊതുപണം ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്ഥാപനമല്ലേ? എസ്എഫ്ഐഒ അന്വേഷണത്തെ സ്വാഗതം ചെയ്യുകയാണു കെഎസ്ഐഡിസി ചെയ്യേണ്ടിയിരുന്നത്. സത്യം കണ്ടെത്താനാണു ശ്രമം.’’– ഹൈക്കോടതി പറഞ്ഞു. 57 കമ്പനികളിൽ നിക്ഷേപമുണ്ടെന്നു കെഎസ്ഐഡിസി ഹൈക്കോടതിയെ അറിയിച്ചു. ഹർജി പരിഗണിക്കുന്നത് അടുത്ത മാസം 12ലേക്ക് മാറ്റി.

എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ കെഎസ്ഐഡിസി സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ പരാമർശം. അന്വേഷണം സ്റ്റേ ചെയ്യാനാവില്ലെന്നു ഹർജി ആദ്യം പരിഗണിച്ചപ്പോൾ തന്നെ കോടതി അറിയിച്ചിരുന്നു. സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടിൽ അറിവില്ലെന്നും വിവാദമുണ്ടായപ്പോൾ തന്നെ സിഎംആർഎലിനോട് ഓഹരിപങ്കാളിയെന്ന നിലയിൽ വിശദീകരണം ചോദിച്ചിരുന്നെന്നും കെഎസ്ഐഡിസി വ്യക്തമാക്കി.

കെഎസ്ഐഡിസിയുടെ ഹർജിയിൽ കക്ഷിചേരാൻ ഷോൺ ജോർജ് നൽകിയ അപേക്ഷയും അനുവദിക്കരുതെന്നുള്ള കെഎസ്ഐഡിസിയുടെ എതിർ സത്യവാങ്മൂലവും ഹൈക്കോടതി പരിശോധിക്കും. തങ്ങൾക്കു ബന്ധമില്ലെന്നതിനാൽ എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്നാണു കെഎസ്ഐഡിസിയുടെ ആവശ്യം. എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്ന് എക്സാലോജിക് സൊലൂഷൻസ് കർണാടക ഹൈക്കോടതിയിൽ നൽകിയ ഹർജി തള്ളിയിരുന്നു.

English Summary:

Kerala High Court's stand on SFIO investigation- Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com