നിയമ വിദ്യാർഥിനിക്ക് മർദനം: ഡിവൈഎഫ്ഐ നേതാവിനെ കോളജിൽനിന്ന് പുറത്താക്കി
Mail This Article
×
പത്തനംതിട്ട∙ സ്വകാര്യ ലോ കോളജിലെ നിയമ വിദ്യാർഥിനിയെ മർദിച്ച കേസിലെ ഒന്നാം പ്രതിയായ ഡിവൈഎഫ്ഐ പെരുനാട് ബ്ലോക്ക് സെക്രട്ടറിയും സിപിഎം ഏരിയ കമ്മിറ്റി അംഗവുമായ ജെയ്സൻ ജോസഫ് സാജനെ കോളജിൽ നിന്നു പുറത്താക്കി.
കേസിൽ സുപ്രീം കോടതി മുൻകൂർ ജാമ്യാപേക്ഷ നിരസിച്ചിട്ടും ജെയ്സനെ പൊലീസ് ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ല. ജെയ്സനെതിരെ നടപടിയെടുക്കാൻ കോളജ് അധികൃതർ തയാറാകുന്നില്ലെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് കോളജിലേക്കു നടത്തിയ മാർച്ച് അക്രമാസക്തമായിരുന്നു. പിന്നാലെയാണ് ജെയ്സനെ പുറത്താക്കിയതായി കോളജ് അധികൃതർ അറിയിച്ചത്.
English Summary:
Law Student Assault Case: DYFI Leader Jason Joseph Sajan Expelled from Law College
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.