ADVERTISEMENT

ലക്നൗ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ അമേഠിയിൽ രാഹുല്‍ ഗാന്ധിയും റായ്ബറേലിയിൽ പ്രിയങ്ക ഗാന്ധിയും മത്സരിക്കണമെന്ന് ആവശ്യം. ഉത്തർപ്രദേശ് കോൺഗ്രസ് നിർദേശം എഐസിസിക്കു മുന്നിൽ സമർപ്പിച്ചു. 

Read Also: ബ്രിജേന്ദ്ര സിങ് ബിജെപി വിട്ട് കോൺഗ്രസിൽ

‘‘പ്രിയങ്ക ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും പേരുകൾ ഏകകണ്ഠേന തിരഞ്ഞെടുത്തതാണ്. റായ്ബറേലിയിലും അമേഠിയിലും ഈ രണ്ടു നേതാക്കളുടെ പേരുകളല്ലാതെ മറ്റൊരു പേരും ചർച്ചയിലില്ല.’’– ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ അജയ് റായ് പറഞ്ഞു. 

ഉത്തർപ്രദേശിൽ കോൺഗ്രസും സമാജ്‌വാദി പാർട്ടിയും തമ്മിലുള്ള ധാരണ പ്രകാരം 17 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. 63 സീറ്റുകളിൽ സമാജ്‌വാദി പാർട്ടി മത്സരിക്കും. 

English Summary:

Uttar Pradesh Congress Urges Rahul Gandhi to Reclaim Amethi, Roots for Priyanka in Rae Bareli"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com