പുൽവാമയിൽ 42 ജവാന്മാരുടെ ജീവൻ ബലി കൊടുത്താണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി ജയിച്ചത്: ആന്റോ ആന്റണി
Mail This Article
പത്തനംതിട്ട∙ പുൽവാമ ഭീകരാക്രമണം സംബന്ധിച്ച് ജമ്മു–കശ്മീർ ഗവർണറുടെ വാക്കുകൾ ആവർത്തിച്ച് പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർഥിയും സിറ്റിങ് എംപിയുമായ ആന്റോ ആന്റണി. 42 ജവാന്മാരുടെ ജീവൻ ബലി കൊടുത്താണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി ജയിച്ചത്. സർക്കാർ അറിയാതെ അത്രയും സ്ഫോടക വസ്തു പുൽവാമയിൽ എത്തില്ലെന്നു പലരും സംശയിച്ചെന്നും ആന്റോ ആന്റണി പറഞ്ഞു.
Read Also: തലമുറ മാറ്റമില്ലാത്ത ലോക്സഭ; ‘യുവരാജ്യം’ ഭരിക്കുന്നത് പഴമക്കാർ, കണക്കുകൾ അത്ര ചെറുപ്പമല്ല...
സേനയെ നയിച്ചിരുന്നവരുടെ സംശയം ദൂരീകരിച്ചത് ഗവർണറായിരുന്ന സത്യപാൽ മാലികാണ്. സ്ഫോടനം കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് ജമ്മു–കശ്മീർ ഗവർണർ വെളിപ്പെടുത്തി. പുൽവാമ സ്ഫോടനത്തിൽ പാക്കിസ്ഥാന് എന്ത് പങ്കെന്നും ആന്റോ ആന്റണി എംപി ചോദിച്ചു.
ആന്റോ ആന്റണി പാക്കിസ്ഥാൻ വക്താവാകാൻ ശ്രമിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. പാക് അനുകൂല നിലപാട് സ്വീകരിച്ച ആന്റോ ആന്റണിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു.