മൂസാവാലയുടെ മാതാപിതാക്കൾക്ക് ഐവിഎഫ് വഴി കുഞ്ഞ്: അമ്മയുടെ പ്രായം ഉയർത്തി കേന്ദ്രം തടസ്സം സൃഷ്ടിക്കുന്നെന്ന് പിതാവ്
Mail This Article
ചണ്ഡിഗഢ്∙ കൊല്ലപ്പെട്ട പഞ്ചാബി ഗായകൻ സിദ്ധു മൂസാവാലയുടെ മാതാപിതാക്കൾക്ക് ഐവിഎഫ് വഴി കുഞ്ഞുണ്ടായതിൽ പ്രായപരിധി ഉയർത്തി കേന്ദ്രം തടസ്സങ്ങൾ സൃഷ്ടിക്കുകയാണെന്ന് പരാതി. മൂസാവാല കൊല്ലപ്പെട്ട് രണ്ടു വർഷങ്ങൾക്കുശേഷം ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ദമ്പതികൾക്ക് മകൻ ജനിച്ചത്. കുട്ടിയുടെ രേഖകൾ ചോദിച്ച് ജില്ലാ ഭരണകൂടം ഉപദ്രവിക്കുകയാണെന്ന് ആരോപിച്ച് പിതാവ് ബൽകൗർ സിങ് രംഗത്തെത്തി.
Read more at: എസ്.രാജേന്ദ്രൻ ബിജെപിയിലേക്ക്?; ഡൽഹിയിൽ പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തി
സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിൽ ചൊവ്വാഴ്ച പോസ്റ്റ് ചെയ്ത വിഡിയോയിലാണ് ബൽകൗർ സിങ് ഇക്കാര്യങ്ങൾ അറിയിച്ചത്. ഭാര്യ ചരൺ കൗർ (58) ഇപ്പോൾ ചികിത്സയിലാണെന്നും അതുകഴിയുമ്പോൾ കുട്ടിയുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കാമെന്ന് സർക്കാരിനോടും മുഖ്യമന്ത്രിയോടും അപേക്ഷിക്കുന്നുവെന്നും അദ്ദേഹം വിഡിയോയിൽ പറയുന്നുണ്ട്.
കഴിഞ്ഞയാഴ്ച ചരൺ കൗറിന്റെ ഐവിഎഫ് ചികിത്സയുടെ വിശദാംശങ്ങൾ ചോദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പഞ്ചാബ് സർക്കാരിനോട് റിപ്പോർട്ട് തേടിയിരുന്നു. ഇന്ത്യയിലെ നിയമം അനുസരിച്ച് ഐവിഎഫ് ചികിത്സ 21നും 50നും ഇടയിൽ പ്രായമുള്ളവർക്കേ നടത്താനാകൂ. മൂസാവാലയുടെ അമ്മയ്ക്ക് 58 വയസുണ്ട്. 2022 മേയ് 29നായിരുന്നു മൂസാവാല കൊല്ലപ്പെട്ടത്.