ADVERTISEMENT

കോഴിക്കോട്∙ എംഎസ്എഫ്–ഹരിത നേതാക്കള്‍ക്ക് എതിരായ അച്ചടക്ക നടപടികൾ അവസാനിപ്പിച്ച് മുസ്‍ലിം ലീഗ്. നടപടികൾക്കു വിധേയരായവർ ലീഗ് സംസ്ഥാന നേതൃത്വത്തിന് നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. 

ഹരിത നേതാക്കളായ നജ്‍മ തബ്ഷിറ, ഫാത്തിമ തെഹ്‍ലിയ, മുഫീദ തെസ്‍നി എന്നിവർക്കും എംഎസ്എഫ് നേതാക്കളായ ലത്തീഫ് തുറയൂർ, കെ.എം.ഫവാസ് എന്നിവർക്കുമെതിരായ അച്ചടക്ക നടപടിയാണ് റദ്ദാക്കിയത്. 

എംഎസ്എഫ് സംസ്ഥാന പ്രസിഡന്റിന് എതിരെ മുൻ ഹരിത സംസ്ഥാന നേതാക്കൾ ഫയൽ ചെയ്ത കേസ് പിൻവലിക്കും. ഇവരുടെ പ്രവർത്തന മേഖലകൾ ബന്ധപ്പെട്ട ഘടകങ്ങൾ തീരുമാനിക്കും. 

English Summary:

MSF Haritha leaders were reinstated

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com