ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്നും ശക്തമായ കടലാക്രമണത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാൽ തീരദേശം കനത്ത ജാഗ്രതയിൽ. കടൽക്ഷോഭമുണ്ടായിട്ടും ജനപ്രതിനിധികൾ തിരിഞ്ഞുനോക്കിയില്ലെന്ന് ആരോപിച്ച് കൊല്ലം മുണ്ടയ്ക്കലിൽ തീരവാസികൾ റോഡ് ഉപരോധിക്കുകയാണ്. തിരുവനന്തപുരം മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞു കടലിൽപ്പെട്ട അഞ്ചു തൊഴിലാളികളെ രക്ഷപ്പെടുത്തി. ഇന്ന് രാത്രി 11.30വരെ 0.5 മീറ്റര്‍ മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്.

ഇന്നലെയുണ്ടായ രൂക്ഷമായ കടലാക്രമണത്തിൽനിന്നും തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ ജില്ലകളിലെ തീരദേശമേഖല ഇനിയും മുക്തമായിട്ടില്ല. വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് മാറ്റിപ്പാർപ്പിച്ച ഇരുപതോളം കുടുംബങ്ങൾ ദുരിതാശ്വാസ ക്യാംപിൽ കഴിയുകയാണ്. പൊഴിയൂർ മുതൽ അഞ്ചുതെങ്ങ് വരെ അറുപത് കിലോമീറ്ററോളം കടൽക്ഷോഭമുണ്ടായി. വേലിയിറക്കത്തിൽ വെള്ളം ഇറങ്ങിയെങ്കിലും വേലിയേറ്റം ഉണ്ടാകുമോയെന്നാണ് ആശങ്ക. 

ആറാട്ടുപുഴ പുറക്കാട്, വളഞ്ഞവഴി, ചേർത്തല, പള്ളിത്തോട് തുടങ്ങി ആലപ്പുഴയിലെ തീരപ്രദേശങ്ങളിലും വലിയ തോതിലുള്ള കടൽക്ഷോഭമാണുണ്ടായത്. വളഞ്ഞവഴിയിൽ 10 വീടുകൾ കടലെടുക്കുമെന്ന നിലയിലാണ്. പുറക്കാട് നാല് വള്ളങ്ങൾ തകർന്നു. ആറാട്ടുപുഴയിൽ കടലാക്രമണത്തിൽ തീരദേശ റോഡിൽ വെള്ളം കയറി. തീരദേശ റോഡ് കവിഞ്ഞ് വെള്ളം ഒഴുകുന്നതിനാൽ പരിസരത്തെ വീടുകൾക്ക് ചുറ്റും വെള്ളം കെട്ടിനിൽക്കുകയാണ്. ആലപ്പുഴയിൽ കടൽക്ഷോഭമുണ്ടായ മേഖലയിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്നാണ് ജില്ലാ കലക്ടർ അറിയിച്ചിരിക്കുന്നത്. 

English Summary:

High sea waves alert in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com