ADVERTISEMENT

ന്യൂഡൽഹി∙ കോൺഗ്രസിനെതിരെ 3500 കോടി രൂപയുടെ ആദാനികുതി കുടിശികയിൽ ഉടൻ നടപടി സ്വീകരിക്കില്ലെന്ന് സുപ്രീം കോടതിയിൽ കേന്ദ്രസർക്കാരിന്റെ ഉറപ്പ്.  കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി ജൂലൈ 24ലേക്ക് മാറ്റി. അതിനിടെ ആദായനികുതി വകുപ്പിന്റെ നടപടിയുണ്ടായാൽ കോൺഗ്രസിന് കോടതിയെ സമീപിക്കാം. തിരഞ്ഞെടുപ്പിലേക്ക് പോകുന്ന സാഹചര്യത്തിൽ നടപടി സ്വീകരിക്കരുതെന്നായിരുന്നു കോൺഗ്രസ് ആവശ്യം. തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് പാർട്ടിയെ നിശ്ചലമാക്കാനാണ് കേന്ദ്ര സർക്കാർ ഏജൻസിയുടെ നീക്കമെന്നും കോൺഗ്രസ് സുപ്രീം കോടതിയെ അറിയിച്ചു. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ അത്തരത്തിലുള്ള നടപടികളിലേക്ക് പോകുന്നില്ലെന്ന് സോളിസിറ്റർ ജനറൽ കോടതിയിൽ ഉറപ്പുനൽകി.

ആദായ നികുതി വകുപ്പ് നോട്ടീസ് ലഭിച്ചതോടെയാണ് കോൺഗ്രസ് കോടതിയെ സമീപിച്ചത്. ജസ്റ്റിസ് നാഗരത്ന അധ്യക്ഷയായ ബഞ്ചാണ് ഹർജി പരിഗണിച്ചത്. കോൺഗ്രസ്, സിപിഐ, സിപിഎം, തൃണമൂൽ കോൺഗ്രസ് അടക്കമുള്ള പാ‍ർട്ടികൾക്കാണ് ആദായ നികുതി വകുപ്പ് നോട്ടീസ് നൽകിയത്.  

English Summary:

Tax Relief For Congress

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com