ഭിന്നിപ്പിന്റെ പ്രസ്താവനകൾ അവസാനിപ്പിക്കണം, വാക്കുകൾക്കു പക്വത വേണം: കാന്തപുരം

Mail This Article
കോഴിക്കോട് ∙ തിരഞ്ഞെടുപ്പു കഴിഞ്ഞാലും രാജ്യം ഭിന്നിക്കാതെ നിലനിൽക്കണമെന്നും ഭരണ, രാഷ്ട്രീയ നേതൃത്വങ്ങളിലുള്ളവർ പക്വതയോടെ വാക്കുകൾ ഉപയോഗിക്കണമെന്നും കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ. ജനങ്ങളെ ഭിന്നിപ്പിക്കുന്ന പ്രസ്താവനകൾ ആത്യന്തികമായി ദോഷം ചെയ്യുക രാജ്യത്തിനു തന്നെയാകുമെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനാ പദവികളിൽ ഇരിക്കുന്നവർ പ്രവൃത്തിയിലും പ്രസ്താവനകളിലും പദവിയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കണം. തിരഞ്ഞെടുപ്പിൽ ജയിക്കാൻ വർഗീയതയെ ആയുധമാക്കുന്നവർ രാഷ്ട്ര ശരീരത്തിൽ ഏൽപിക്കുന്ന മുറിവുകൾ ആഴമേറിയതാകും. പ്രസ്താവന തിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.