കെസിആറിന് പ്രചാരണ വിലക്ക്, രാമക്ഷേത്രം സന്ദർശിച്ച് രാഷ്ട്രപതി; വായിക്കാം രാജ്യത്തെ 5 പ്രധാന വാർത്തകൾ
Mail This Article
ഹൈദരാബാദ്∙ കോൺഗ്രസിന് എതിരെ നടത്തിയ അപകീർത്തികരമായ പരാമർശത്തിൽ തെലങ്കാന മുൻ മുഖ്യമന്ത്രിയും ബിആർഎസ് നേതാവുമായ കെ.ചന്ദ്രശേഖർ റാവുവിനെ (കെസിആർ) 48 മണിക്കൂർ നേരത്തേക്ക് പ്രചാരണത്തിൽനിന്നു വിലക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ. ബുധൻ രാത്രി എട്ടു മണി മുതലാണ് വിലക്കുള്ളത്. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ...
ചിഹ്നം ലോഡ് ചെയ്ത ശേഷം വോട്ടിങ് മെഷീൻ സീൽ ചെയ്ത് സൂക്ഷിക്കണം
ന്യൂഡൽഹി ∙ വോട്ടിങ് മെഷീനുകളില്‍ ചിഹ്നങ്ങള്‍ ലോഡ് ചെയ്യുന്ന യൂണിറ്റ് കൈകാര്യം ചെയ്യുന്നതില്‍ വരണാധികാരികള്‍ക്ക് നിര്‍ദേശവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍. സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് ഓഫിസർമാർക്ക് നിർദേശം നൽകിയത്. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ...
രാമക്ഷേത്രം സന്ദർശിക്കാൻ രാഷ്ട്രപതി ദ്രൗപദി മുർമു അയോധ്യയിൽ– വിഡിയോ
അയോധ്യ∙ രാമക്ഷേത്രം സന്ദർശിക്കാനായി രാഷ്ട്രപതി ദ്രൗപദി മുർമു അയോധ്യയിലെത്തി. രാഷ്ട്രപതിയെ ഉത്തർപ്രദേശ് ഗവർണർ ആനന്ദി ബെൻ പട്ടേൽ സ്വീകരിച്ചു. രാമക്ഷേത്രത്തിലേക്കു രാഷ്ട്രപതിയുടെ ആദ്യ സന്ദർശനമാണിത്. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ...
‘ഭയമില്ല, ഓടിയൊളിക്കില്ല, 24 മണിക്കൂറിൽ അറിയാം’; സ്ഥാനാർഥികളില്ലാതെ അമേഠിയും റായ്ബറേലിയും
ലക്നൗ∙ ഉത്തർപ്രദേശിലെ അമേഠിയിലും റായ്ബറേലിയിലും കോൺഗ്രസ് സ്ഥാനാർഥികളെ സംബന്ധിച്ച സസ്പെൻസ് തുടരവേ രാഹുൽ ഗാന്ധി മത്സരിക്കില്ലെന്നു സൂചന. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ...
സൽമാന്റെ വസതിക്കു നേരെ വെടിവയ്പ്: കസ്റ്റഡിയിൽ ജീവനൊടുക്കി പ്രതി
മുംബൈ ∙ നടൻ സൽമാൻ ഖാന്റെ വീടിനു പുറത്ത് വെടിയുതിർത്ത കേസിലെ പ്രതികളിലൊരാൾ ആത്മഹത്യ ചെയ്തു. അനൂജ് തപാൻ (32) ആണു മരിച്ചത്. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ...