ADVERTISEMENT

കൊൽക്കത്ത∙ ബംഗാൾ ഗവർണർ ഡോ.സി.വി.ആനന്ദബോസ് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് രാജ്ഭവനിലെ താൽക്കാലിക ജീവനക്കാരി പൊലീസിൽ പരാതി നൽകി. പരാതി കെട്ടിച്ചമച്ചതും രാഷ്ട്രീയപ്രേരിതവുമാണെന്ന് ഗവർണർ പ്രതികരിച്ചു. ബംഗാളിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്ഭവനിൽ തങ്ങിയ ദിനം തന്നെയുണ്ടായ ആരോപണം ബിജെപിയെ പ്രതിരോധത്തിലാക്കി. ആദ്യ ദിനം പ്രതികരിക്കാതിരുന്ന മുഖ്യമന്ത്രി മമതാ ബാനർജി ഗവർണർക്കെതിരെ രൂക്ഷവിമർശനം നടത്തി.

രണ്ടു തവണ ഗവർണർ അപമര്യാദയായി സ്പർശിച്ചുവെന്നാണ് പൊലീസിൽ നൽകിയ പരാതി. നിയമോപദേശത്തിന് ശേഷം നടപടിയെടുക്കാനാണ് പൊലീസ് തീരുമാനം. ടെലിഫോൺ റൂമിൽ ജോലി ചെയ്യുന്ന യുവതി രാജ്ഭവൻ വളപ്പിലെ ക്വാർട്ടേഴ്സിലാണ് താമസം. അതേസമയം, വ്യാജ ആരോപണങ്ങൾ ഉന്നയിച്ചു തന്നെ എറിഞ്ഞു വീഴ്ത്താമെന്ന് ആരും കരുതേണ്ടന്നു ഗവർണർ പ്രതികരിച്ചു. രാഷ്ട്രീയലക്ഷ്യം മുന്നിൽ കണ്ട് തനിക്കതിരെ ഒരു പരാതികൂടി അണിയറയിൽ ഒരുങ്ങുന്നുണ്ടെന്നും ഗവർണർ പറഞ്ഞു.

ആരോപണത്തിനു പിന്നിൽ മന്ത്രി ചന്ദ്രിമ ഭട്ടാചാര്യയാണെന്നും ഗവർണർ ആരോപിച്ചു. മന്ത്രിയെ സംസ്ഥാനത്തെ രാജ്ഭവനിൽ പ്രവേശിക്കുന്നതിൽ നിന്നു ഗവർണർ വിലക്കി. പൊലീസ് ഉദ്യോഗസ്ഥർ അന്വേഷണത്തിനായി രാജ്ഭവനിൽ എത്തുന്നതും തടഞ്ഞു. ലൈംഗിക ആരോപണം നേരിടുന്ന ഗവർണർക്ക് സന്ദേശ്ഖലി വിഷയത്തെക്കുറിച്ച് സംസാരിക്കാൻ അവകാശമില്ലെന്ന് മമത പറഞ്ഞു.

English Summary:

Raj Bhavan employee accuses West Bengal Governor of sexual harassment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com