ഉദ്യോഗസ്ഥരുമായി ഉന്തും തള്ളും: പട്യാലയിൽ ബിജെപി സ്ഥാനാർഥിക്ക് നേരെയുണ്ടായ പ്രതിഷേധത്തിനിടെ കർഷകൻ മരിച്ചു

Mail This Article
×
പട്യാല∙ പഞ്ചാബിലെ പട്യാലയിൽ ബിജെപി സ്ഥാനാർഥി പ്രണിത് കൗറിന് നേരെയുണ്ടായ പ്രതിഷേധത്തിനിടെ കർഷകൻ മരിച്ചു. കർഷകൻ സുരിന്ദർപാൽ സിങാണ് കുഴഞ്ഞുവീണു മരിച്ചത്. പ്രതിഷേധത്തിനിടെ ഉദ്യോഗസ്ഥരുമായുണ്ടായ ഉന്തിനും തള്ളിനുമിടെ സുരിന്ദർ പാൽ വീഴുകയും തലയ്ക്കു പരുക്കേൽക്കുകയുമായിരുന്നു. ഉടൻ തന്നെ രാജ്‍പുര ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ടുപേർക്കു പരുക്കേറ്റതായും വിവരമുണ്ട്.
കറുത്ത തുണികളും മുദ്രാവാക്യം വിളികളുമായെത്തിയ കർഷകർ സെഹ്റ ഗ്രാമത്തിലെത്തിയ പ്രണിത് കൗറിന്റെ വാഹനവ്യൂഹം തടയുകയായിരുന്നു. ബിജെപി സ്ഥാനാർഥികൾക്ക് എതിരെ പഞ്ചാബിൽ കർഷകർ വ്യാപകമായി പ്രതിഷേധിക്കുകയാണ്. തങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം വേണമെന്നും എന്നാൽ സ്ഥാനാർഥികൾ അതിന് തയാറല്ലെന്നുമാണ് കർഷകർ പറയുന്നത്.
English Summary:
Punjab farmer died while protesting against Preneet Kaur
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.