ADVERTISEMENT

കണ്ണൂർ∙ ഇരിട്ടിയിൽ പകൽസമയത്ത് ബാങ്ക് കെട്ടിടത്തിൽ കടന്നു കൂടിയ മൂർഖൻ പാമ്പ് ജീവനക്കാരെയും ഇടപാടുകാരെയും ആശങ്കയിലാക്കി. ബാങ്കിന്റെ പ്രവർത്തനം ഏറെനേരം സ്തംഭിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തിയാണു പാമ്പിനെ പിടികൂടിയത്.

ഇരിട്ടി പഴയ ബസ് സ്റ്റാൻഡിന് സമീപം സ്ഥിതി ചെയ്യുന്ന ബാങ്കിലാണ് പാമ്പ് കയറിയത്. രണ്ടാം നിലയിലേക്ക് സ്റ്റെപ്പിലൂടെ പാമ്പ് ഇഴഞ്ഞു കയറുന്നത് ഇടപാടുകാരനാണ് കണ്ടത്. ബാങ്കിലെ ഹാളിലെത്തിയ പാമ്പ് മൂലയിൽ ഇടംപിടിച്ചു. ആളുകൾ കൂടിയപ്പോൾ പത്തിവിടർത്തി. വനംവകുപ്പിന്റെ താൽക്കാലിക ജീവനക്കാരൻ ഫൈസലാണു പാമ്പിനെ പിടികൂടി ഉൾവനത്തില്‍ വിട്ടത്.

English Summary:

Cobra Creates Chaos in Kannur Bank

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com