ADVERTISEMENT

ശ്രീനഗർ∙ ജമ്മു കശ്മീരിൽ 150 അടി താഴ്ചയിലേക്ക് ബസ് മറിഞ്ഞ് 7 പേര്‍ മരിച്ചു. 23 പേർക്ക് പരുക്കേറ്റു. ജമ്മു ജില്ലയിലെ ചോക്കി ചോര ബെൽറ്റിലെ തംഗ്ലി മോർ എന്ന സ്ഥലത്താണ് അപകടമുണ്ടായത്. തീർഥാടകരുമായി പോവുകയായിരുന്ന ബസ് റോഡിൽ നിന്ന് തെന്നി മലയിടുക്കിലേക്ക് വീഴുകയായിരുന്നു.

പൊലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചെന്നും പരുക്കേറ്റവരെ ജമ്മുവിലെ അഖ്‌നൂർ ആശുപത്രിയിലേക്കും സർക്കാർ മെഡിക്കൽ കോളജ് (ജിഎംസി) ആശുപത്രിയിലേക്കും മാറ്റിയതായും അധികൃതർ അറിയിച്ചു. ഹരിയാനയിലെ കുരുക്ഷേത്രയിൽനിന്ന് ജമ്മു–കശ്മീരിലെ റിയാസി ജില്ലയിലെ ശിവ് ഖോരിയിലേക്ക് തീർഥാടകരുമായി പോവുകയായിരുന്നു ബസ്.

English Summary:

Bus Carrying Pilgrims Crashes, 7 Dead, 23 Injured

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com