ADVERTISEMENT

ചെന്നൈ ∙ വിജയ് ചിത്രമായ ‘ഗോട്ടി’ന്റെ നിർമാതാക്കൾക്കെതിരെ നടപടിയുമായി പുതുച്ചേരി ഭരണകൂടം. സിനിമാചിത്രീകരണത്തിനായി, പൊതുനിരത്തുകളിൽ സ്ഫോടകവസ്തുക്കളും വാതകങ്ങളും അനുമതിയില്ലാതെ ഉപയോഗിച്ചത് സംബന്ധിച്ച് കലക്ടർ നിർമാതാക്കളോട് വിശദീകരണം തേടി. ഷൂട്ടിങ്ങിന് അനുമതി നൽകിയിരുന്നെങ്കിലും സ്ഫോടകവസ്തുക്കൾ ഉപയോഗിക്കാൻ അനുമതിയില്ലായിരുന്നെന്ന് കലക്ടർ പറഞ്ഞു. നിർമാതാക്കൾ സമർപ്പിച്ച അപേക്ഷയിലും ഇതു സംബന്ധിച്ച വിവരങ്ങൾ ഇല്ലായിരുന്നു. 

സ്ഫോടനം, തീപിടിത്തം തുടങ്ങിയവ ഉൾപ്പെടുന്ന ചിത്രീകരണങ്ങൾക്ക് പ്രത്യേക അനുമതി ആവശ്യമാണെന്നും അധികൃതർ അറിയിച്ചു. 2 രാത്രികളിൽ തുടർച്ചയായി സംഘട്ടനങ്ങളും സ്ഫോടനങ്ങളും നടന്നത് പ്രദേശവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയതായും പരാതി ഉയർന്നിരുന്നു. ഇതുവഴി യാത്ര ചെയ്തവർ, വാഹനാപകടങ്ങൾ അടക്കമുള്ളവ ശരിക്കും നടന്നതാണെന്ന് തെറ്റിദ്ധരിച്ച് വട്ടംകൂടിയതിനെ തുടർന്ന് പ്രദേശത്ത് ഗതാഗതതടസ്സവും ഉണ്ടായി.

വെങ്കട്പ്രഭു സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുതുച്ചേരിയിലെ വിവിധ ഇടങ്ങളിലായി പുരോഗമിക്കുകയാണ്. ഇതിലെ സംഘട്ടന, സ്ഫോടന രംഗങ്ങളുടെ ചിത്രീകരണത്തിന് എഎഫ്ടി മിൽസ്, ബീച്ച് റോഡ്, ഓൾഡ് പോർട്ട്, ഇസിആർ റോഡിലെ ശിവാജി സ്റ്റാച്യു എന്നിവിടങ്ങളിലാണ് സെറ്റുകൾ ഒരുക്കിയത്.

English Summary:

Puducherry Govt Takes Action Against Vijay's 'GOAT' Film for Unauthorized Explosives

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com