ADVERTISEMENT

ന്യൂഡൽഹി∙ രാജ്യത്തിന്റെ വികസനം ലക്ഷ്യമിട്ടുള്ള ബജറ്റായിരിക്കും നാളെ അവതരിപ്പിക്കുകയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വാഗ്ദാനങ്ങൾ ജനങ്ങളിലെത്തുമെന്ന് ഉറപ്പാക്കും. 2047ലേക്കുള്ള റോഡ് മാപ്പാകും ബജറ്റ്. ജനങ്ങളുടെ ആഗ്രഹങ്ങൾ നിറവേറ്റുന്ന ബജറ്റായിരിക്കും അവതരിപ്പിക്കുക. ജനങ്ങളുടെ ആവശ്യങ്ങൾ പൂർത്തീകരിക്കാൻ എല്ലാവരും ഒന്നിച്ച് നീങ്ങണം. വിദ്വേഷം മാറ്റിവച്ച് പ്രതിപക്ഷം സഹകരിക്കണം. രാജ്യത്തിന്റെ വികസനം കൂട്ടുത്തരവാദിത്തമാണ്.

രാജ്യം വികസിത രാജ്യങ്ങളുടെ കൂട്ടത്തിലേക്ക് കുതിക്കുകയാണ്. സാമ്പത്തിക രംഗത്ത് 8% വളർച്ച നേടി. ഇനിയുള്ള 5 വർഷം രാജ്യത്തിനായി ജനപ്രതിനിധികൾ ഒരേമനസ്സോടെ പ്രവർത്തിക്കണമെന്നും പ്രധാനമന്ത്രി അഭ്യർഥിച്ചു. ഇന്ന് ആരംഭിച്ച പാർലമെന്റ് സമ്മേളനം ഓഗസ്റ്റ് 12ന് അവസാനിക്കും. 

കൻവാർ യാത്ര, നീറ്റ് പരീക്ഷാ പേപ്പർ ചോർച്ച, മണിപ്പൂരിലെ സംഘർഷം തുടങ്ങിയവയുടെ പശ്ചാത്തലത്തിലാണ് സമ്മേളനം ആരംഭിക്കുന്നത്. പ്രത്യേക പദവി വേണമെന്ന് മൂന്ന് സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. നാളെ രാവിലെ 11 മണിക്കാണ് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നത്. സാമ്പത്തിക സർവേ ഇന്ന് സഭയിൽ അവതരിപ്പിക്കും.

English Summary:

India’s economy growing at 8%: PM Modi ahead of Budget Session

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT