ADVERTISEMENT

തിരുവനന്തപുരം∙ ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള 2022-23 വർഷത്തെ ആര്‍ദ്ര കേരളം പുരസ്‌കാരം, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. സംസ്ഥാന തലത്തിൽ മികച്ച കോർപ്പറേഷനായി തിരുവനന്തപുരം കോർപ്പറേഷനെ തിരഞ്ഞെടുത്തു. മലപ്പുറം ജില്ലയിലെ പൊന്നാനിയാണ് മികച്ച മുനിസിപ്പാലിറ്റി. ജില്ലാ പഞ്ചായത്ത് വിഭാഗത്തിൽ എറണാകുളവും ബ്ലോക്ക് പഞ്ചായത്ത് വിഭാഗത്തിൽ കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയും ഗ്രാമപഞ്ചായത്ത് വിഭാഗത്തിൽ എറണാകുളം ജില്ലയിലെ മണീടും ഒന്നാം സ്ഥാനം കരസ്ഥമാക്കി.

2022-23 വര്‍ഷം ആരോഗ്യ മേഖലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ 1144.61 കോടി രൂപയുടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം ആരോഗ്യ വകുപ്പിന്റേയും മറ്റ് അനുബന്ധ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും കൂട്ടായ്മ സാധ്യമാക്കാനും കേരളത്തിന്റെ ആരോഗ്യ രംഗത്ത് വലിയ മാറ്റങ്ങള്‍ വരുത്താനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.

ഇന്‍ഫോര്‍മേഷന്‍ കേരള മിഷന്റെ സഹായത്തോടെയാണ് പുരസ്‌കാരം നല്‍കുന്നതിനായി പരിഗണിക്കാവുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുന്‍ഗണനാ പട്ടിക തയ്യാറാക്കിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആരോഗ്യ മേഖലയില്‍ ചെലവഴിച്ച തുക, സാന്ത്വന പരിചരണ പരിപാടികള്‍, കായകല്‍പ്പ, ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട മറ്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിഗണിച്ച്, മുന്‍ഗണനാ പട്ടിക തയ്യാറാക്കുകയും, പുരസ്‌കാരത്തിനായി തിരഞ്ഞെടുക്കുകയും ചെയ്തു. ഇത് കൂടാതെ പ്രതിരോധ കുത്തിവെപ്പ്, വാര്‍ഡുതല പ്രവര്‍ത്തനങ്ങള്‍ മറ്റ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, നടപ്പിലാക്കിയ നൂതനമായ ആശയങ്ങള്‍, പൊതു സ്ഥലങ്ങളിലെ മാലിന്യ നിര്‍മ്മാര്‍ജ്ജനം എന്നിവയും പുരസ്‌കാരത്തിന് വേണ്ടി വിലയിരുത്തപ്പെട്ട ഘടകങ്ങളായെന്നും മന്ത്രി വ്യക്തമാക്കി.

ആര്‍ദ്രകേരളം പുരസ്‌കാരം 2022-23ന് അര്‍ഹരായ ജില്ലാ പഞ്ചായത്ത്/ കോര്‍പ്പറേഷന്‍/ മുന്‍സിപ്പാലിറ്റി/ ബ്ലോക്ക് പഞ്ചായത്ത്/ ഗ്രാമപഞ്ചായത്തുകളുടെ വിവരങ്ങള്‍

സംസ്ഥാനതല അവാര്‍ഡ് - ഗ്രാമ പഞ്ചായത്ത് വിവരങ്ങള്‍

1.മണീട്, എറണാകുളം ജില്ല (10 ലക്ഷം രൂപ)
2. വാഴൂര്‍, കോട്ടയം ജില്ല (7 ലക്ഷം രൂപ)
3. കയ്യൂര്‍ ചീമേനി, കാസര്‍ഗോഡ് ജില്ല (6 ലക്ഷം രൂപ)

സംസ്ഥാനതല അവാര്‍ഡ് - ബ്ലോക്ക് പഞ്ചായത്ത് വിഭാഗം
1. പേരാമ്പ്ര, കോഴിക്കോട് ജില്ല (10 ലക്ഷം രൂപ)
2.  ചേലന്നൂര്‍, കോഴിക്കോട് ജില്ല (5 ലക്ഷം രൂപ)
3. കിളിമാനൂര്‍, തിരുവനന്തപുരം ജില്ല (3 ലക്ഷം രൂപ)

സംസ്ഥാനതല അവാര്‍ഡ് - ജില്ലാ പഞ്ചായത്ത് വിഭാഗം
1. എറണാകുളം (10 ലക്ഷം രൂപ)
2.  കണ്ണൂര്‍ (5 ലക്ഷം രൂപ)
3. പാലക്കാട് (3 ലക്ഷം രൂപ)

സംസ്ഥാനതല അവാര്‍ഡ് - മുനിസിപ്പാലിറ്റി വിഭാഗം
1. പൊന്നാനി, മലപ്പുറം ജില്ല (10 ലക്ഷം രൂപ)
2. ഏലൂര്‍, എറണാകുളം ജില്ല (5 ലക്ഷം രൂപ)
3. മൂവാറ്റുപുഴ, എറണാകുളം ജില്ല (3 ലക്ഷം രൂപ)

സംസ്ഥാനതല അവാര്‍ഡ് - മുനിസിപ്പൽ കോർപ്പറേഷൻ വിഭാഗം
1. തിരുവനന്തപുരം (10 ലക്ഷം രൂപ)
2. കൊല്ലം (5 ലക്ഷം രൂപ)

English Summary:

Kerala Health Sector Shines: Ardra Kerala Award Winners Announced

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com