ADVERTISEMENT

തിരുവനന്തപുരം∙ വയനാട്ടിലെ ദുരന്തബാധിതര്‍ക്കു സഹായധനം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മരിച്ചവരുടെ കുടുംബങ്ങള്‍ക്കു 6 ലക്ഷം രൂപ നല്‍കും. മന്ത്രിസഭാ യോഗത്തിലാണു ഇതുസംബന്ധിച്ചു തീരുമാനമുണ്ടായത്. 70 ശതമാനം അംഗവൈകല്യം ബാധിച്ചവര്‍ക്കു 75,000 രൂപ നല്‍കും. കാണാതാവരുടെ ആശ്രിതര്‍ക്കു പൊലീസ് നടപടി പൂര്‍ത്തിയാക്കി സഹായധനം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

40 മുതൽ 60 ശതമാനം വരെ വൈകല്യമുണ്ടായവർക്കും ഗുരുതരമായി പരുക്കേറ്റവർക്കും 50,000 രൂപയും നൽകും. സാധാരണയായി ലഭിക്കുന്ന നഷ്ടപരിഹാരത്തിനു പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നു ലഭിക്കുന്ന തുകയാണിത്.

താല്‍ക്കാലിക പുനരധിവാസത്തിന്റെ ഭാഗമായി വാടകവീടുകളിലേക്കു മാറുന്നവര്‍ക്കു പ്രതിമാസ വാടകയായി 6000 രൂപ നല്‍കും. ബന്ധുവീടുകളിലേക്കു മാറുന്നവർക്കും ഈ തുക ലഭിക്കും. ദുരന്തബാധിതർക്കു സൗജന്യതാമസം ഒരുക്കുകയാണു സർക്കാർ ലക്ഷ്യം. സർട്ടിഫിക്കറ്റുകൾ നഷ്ടമായവർക്ക് അത് വീണ്ടെടുക്കുന്നതിനായി സൗകര്യമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.

English Summary:

Wayanad Disaster: CM Pinarayi Vijayan Announces relief for Families of Deceased

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com