അഴിക്കുള്ളിലും ആർമാദിച്ച്: ആരാധകനെ കൊലപ്പെടുത്തിയ കേസിൽ വിചാരണത്തടവിലുള്ള കന്നഡ നടൻ ദർശൻ തൊഗുദീപയ്ക്ക് പാരപ്പന അഗ്രഹാര ജയിലിനുള്ളിൽ അധികൃതർ അനധികൃതമായി സൗകര്യങ്ങൾ ഒരുക്കുന്നുണ്ടെന്ന ആരോപണത്തിനു പിന്നാലെ പുറത്തുവന്ന ചിത്രം. കേസിൽ അറസ്റ്റിലായ മാനേജർ നാഗരാജ്, ഗുണ്ടാ നേതാവ് വിൽസൻ ഗാർഡൻ നാഗ എന്നിവർക്കൊപ്പം ദർശൻ പുകവലിച്ചിരിക്കുന്നത് ചിത്രത്തിൽ കാണാം. ആരാധകനായ ചിത്രദുർഗ സ്വദേശി രേണുകാസ്വാമിയെ കൊലപ്പെടുത്തിയ കേസിലാണ് നടൻ അറസ്റ്റിലായത്.
Mail This Article
×
ADVERTISEMENT
ബെംഗളൂരു∙ വനിതാ സുഹൃത്തിനോട് മോശമായി പെരുമാറിയ ആരാധകനെ കൊലപ്പെടുത്തിയതിനു ജയിലിലായ കന്നഡ നടൻ ദർശൻ തൊഗുദീപയ്ക്ക് പാരപ്പന അഗ്രഹാര ജയിലിനുള്ളിൽ അനധികൃതമായി സൗകര്യങ്ങൾ നൽകുന്നതിന്റെ തെളിവുകൾ പുറത്ത്. കേസിൽ അറസ്റ്റിലായ മാനേജർ നാഗരാജ്, ഗുണ്ടാ നേതാവ് വിൽസൻ ഗാർഡൻ നാഗ എന്നിവർക്കൊപ്പം ദർശൻ പുകവലിച്ചിരിക്കുന്ന ചിത്രമാണു പുറത്തുവന്നത്. ആരാധകനായ ചിത്രദുർഗ സ്വദേശി രേണുകാസ്വാമിയെയാണ് നടനും കൂട്ടാളികളും കൊലപ്പെടുത്തിയത്. ജൂൺ 22 മുതൽ ദർശൻ ജയിലിലാണ്.
വനിതാ സുഹൃത്തും നടിയുമായ പവിത്ര ഗൗഡയ്ക്ക് മോശം സന്ദേശം അയച്ചതിനെ തുടർന്നായിരുന്നു കൊലപാതകം. വിവാഹിതനായ ദർശനും പവിത്രയും തമ്മിലുള്ള ബന്ധം ഇഷ്ടപ്പെടാതെയാണ് ആരാധകനായ രേണുകാസ്വാമി സന്ദേശം അയച്ചത്. ഫോട്ടോഗ്രാഫിന്റെ ആധികാരികത പൊലീസ് പരിശോധിക്കുന്നു. ഫോട്ടോ പുറത്തുവന്ന സാഹചര്യത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോൾ നടക്കുന്ന അന്വേഷണങ്ങളിൽ രേണുകാസ്വാമിയുടെ കുടുംബം ആശങ്ക പ്രകടിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.