ADVERTISEMENT

കോഴിക്കോട്∙ തിരുവോണദിവസം പേരാമ്പ്രയെ വിറപ്പിച്ചു ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി. ഞായറാഴ്ച പുലർച്ചെയാണ് മോഴയാന പേരാമ്പ്ര ടൗണിന് സമീപത്തെ ജനവാസമേഖലയിൽ ഇറങ്ങിയത്. വിവരമറിയിച്ചതിനെ തുടർന്ന് വയനാട്ടിൽ നിന്നുള്ള എലിഫന്റ് സ്ക്വാഡ് പേരാമ്പ്രയിലെത്തിയിട്ടുണ്ട്. ആന നിലവിൽ പന്തിരിക്കരയിലെ വയലിലും കൃഷിയിടങ്ങളിലുമായി തുടരുകയാണ്. വിവരമറിഞ്ഞ് ജനങ്ങൾ മേഖലയിൽ തടിച്ചുകൂടിയിട്ടുണ്ട്. 

ഞായറാഴ്ച പുലർച്ചെ 2 മണിയോടെ പന്തിരിക്കര ഭാഗത്തും 5 മണിയോടെ പേരാമ്പ്ര പൈതോത്ത് പള്ളിതാഴെ ഭാഗത്തുമാണ് കാട്ടാനയെ കണ്ടത്. പ്രഭാത സവാരിക്കിറങ്ങിയവരാണ് പള്ളിത്താഴ ഭാഗത്ത് ആനയെ കണ്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പെരുവണ്ണാമൂഴിയിൽ നിന്ന് വനപാലകരും പേരാമ്പ്ര പൊലീസും സ്ഥലത്തെത്തി. പെരുവണ്ണാമൂഴി കാടുകളിൽ നിന്ന് 5 കിലോമീറ്റർ ദൂരെയാണ് നിലവിൽ ആനയുടെ സ്ഥാനം.

പിന്നീട് നാട്ടുകാർ ബഹളം വച്ചതിനെ തുടർന്ന് ആന അവിടെനിന്ന് മാറി പള്ളിയറക്കണ്ടി ഭാഗത്തേക്ക് നീങ്ങി. ആളുകൾ പിന്നാലെ കൂടിയതോടെ അവിടെ നിന്നും മാറി ചാത്തോത്ത് ചാലിൽ എത്തി. പെരുവണ്ണാമുഴി ഭാഗത്തുള്ള വനമേഖലയിൽ നിന്ന് ആന ഇറങ്ങിയതെന്നാണ് കരുതുന്നത്. ഇത്രയും ദൂരത്തെത്തിയ ആനയെ എങ്ങനെ തിരിച്ച് കാട്ടിലേക്ക് അയയ്ക്കും എന്ന ആശങ്കയിലാണ് അധികൃതർ. രാത്രിയോടെ ആനയെ മയക്കുവെടി വച്ച് പിടികൂടാനാണ് നീക്കം. ആർആർടി സംഘം എത്തിയതായും മയക്കുവെടിവയ്ക്കാനുമാണ് വനം വകുപ്പിന്റെ തീരുമാനം.

English Summary:

Wild Elephant Wreaks Havoc in Perambra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com