ADVERTISEMENT

‘ദ് ഹിന്ദു’ ദിനപത്രത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ അഭിമുഖവുമായി ബന്ധപ്പെട്ട വിവാദങ്ങളും അതിൽ പത്രത്തിന്റെ വിശദീകരണവുമാണ് ഇന്ന് വാർത്തകളിൽ നിറഞ്ഞുനിന്നത്. ‘ദ് ഹിന്ദു’ ദിനപത്രത്തിനു മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ അഭിമുഖത്തില്‍ ഏതെങ്കിലും സ്ഥലത്തെക്കുറിച്ചോ പ്രത്യേക പ്രദേശത്തെക്കുറിച്ചോ പരാമര്‍ശം നടത്തിയിട്ടില്ലെന്നു മുഖ്യമന്ത്രിയുടെ ഓഫിസ് വിശദീകരിച്ചു. ഹിന്ദുവിന്റെ എഡിറ്റര്‍ക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അഭിമുഖത്തില്‍ ‘ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍’ എന്ന വാക്ക് ഉപയോഗിച്ചിട്ടില്ലെന്നു കത്തില്‍ പറയുന്നു.

ഇതിനു പിന്നാലെ ദിനപത്രം പുറത്തിറക്കിയ വിശദീകരണത്തിൽ പിണറായി വിജയന്റെ അഭിമുഖം നല്‍കാമെന്ന് ചൂണ്ടിക്കാട്ടി കൈസെന്‍ എന്ന പിആര്‍ ഏജന്‍സിയാണ് സമീപിച്ചതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ മുന്‍പ് പറഞ്ഞ സ്വര്‍ണക്കടത്തിനെക്കുറിച്ചും ഹവാല ഇടപാടുകളെക്കുറിച്ചുമുള്ള വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തണമെന്ന് പിആര്‍ ഏജന്‍സി പ്രതിനിധികളാണ് ആവശ്യപ്പെട്ടതെന്നും പത്രം അറിയിച്ചു. 

സായുധ സംഘടനയായ ഹിസ്ബുല്ലയുമായുള്ള സംഘർഷം രൂക്ഷമായിരിക്കേ, തെക്കൻ ലബനനിൽ ഇസ്രയേൽ കരയുദ്ധം ആരംഭിച്ചു. ഒളിവു ജീവിതം അവസാനിപ്പിച്ച് നടൻ സിദ്ദിഖ് പുറത്തിറങ്ങി അഭിഭാഷകൻ രാമൻപിള്ളയുമായി കൂടിക്കാഴ്ച നടത്തി. 

English Summary:

Today's main hedlines

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com