ADVERTISEMENT

ചെന്നൈ∙ തിരുനെൽവേലിയിൽ ‘അമരൻ’ സിനിമ പ്രദർശിപ്പിച്ചിരുന്ന തിയറ്ററിനു നേരെ പെട്രോൾ ബോംബ് ആക്രമണം. മേലപ്പാളയത്തെ അലങ്കാർ തിയറ്ററിനു നേരെ ഇന്നലെ പുലർച്ചെയാണ് 2 അഞ്ജാതർ പെട്രോൾ ബോംബ് എറിഞ്ഞത്. ചിത്രം മുസ്‌ലിം വിരുദ്ധമാണെന്ന് ആരോപിച്ച് കുറച്ച് ദിവസങ്ങൾക്കു മുൻപു എസ്ഡിപിഐ സംസ്ഥാന വ്യാപകമായി പ്രതിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു ആക്രമണം. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

തിയറ്ററിൽ സുരക്ഷ ശക്തമാക്കി. സംഭവത്തിൽ പ്രതിഷേധിച്ചെത്തിയ ഹിന്ദു മുന്നണി സംസ്ഥാന നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയതു സംഘർഷത്തിനിടയാക്കി. ഹിന്ദു മുന്നണി നേതാക്കളെ തിയറ്ററിനുള്ളിലേക്കു പൊലീസ് പ്രവേശിപ്പിച്ചില്ല. ഇതോടെ ഇരുവിഭാഗവും തമ്മിൽ തർക്കമുണ്ടായി. തുടർന്നാണ് ഭാരവാഹികളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയത്. സംഭവത്തെത്തുടർന്ന് തിയറ്ററിലെ പ്രദർശനങ്ങൾ റദ്ദാക്കി. ശിവകാർത്തികേയൻ നായകനായി പുറത്തിറങ്ങിയ ചിത്രം കമൽഹാസനാണു നിർമിച്ചത്. മേജർ മുകുന്ദ് എന്ന ആർമി ഓഫിസറുടെ ജീവിത കഥയാണിത്.

English Summary:

Amaran Screening Targeted: Petrol Bomb Attack Rocks Tirunelveli Theatre

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com