ADVERTISEMENT

കൊച്ചി ∙ ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് പരാതി നൽകിയവർ നേരിടുന്ന ആക്ഷേപങ്ങൾ അറിയിക്കാൻ നോഡൽ ഓഫിസറെ നിയമിക്കണമെന്ന് ഹൈക്കോടതി. പ്രത്യേകാന്വേഷണ സംഘത്തിനാണ് ജസ്റ്റിസുമാരായ എ.കെ. ജയശങ്കരൻ നമ്പ്യാർ, സി.എസ്. സുധ എന്നിവരുടെ പ്രത്യേക ബെഞ്ച് നിര്‍ദേശം നൽകിയത്. കേസുമായി ബന്ധപ്പെട്ട അന്വേഷണ പുരോഗതി അന്വേഷണ സംഘം നേരിട്ടു ഹാജരായി കോടതിയില്‍ സമർപ്പിച്ചു. 

ഹേമ കമ്മിറ്റിക്ക് മൊഴി നൽകിയവർ ഭീഷണി നേരിടുന്നതായി ഡബ്ല്യുസിസി ആരോപിച്ചിരുന്നു. മൊഴി നൽകിയവരും മറ്റ് വിവിധ പ്രശ്നങ്ങൾ‍ നേരിടുന്നുവെന്ന് ഇന്ന് ഡബ്ല്യുസിസി അഭിഭാഷകൻ ചൂണ്ടിക്കാട്ടി. പരാതിക്കാർക്ക് എല്ലായ്‌പ്പോഴും എസ്ഐടി അംഗങ്ങളെ ബന്ധപ്പെടാൻ സാധിക്കണമെന്നില്ല. ഈ സാഹചര്യത്തിൽ ഇവരുടെ പ്രശ്നം പരിഹരിക്കാൻ മാർഗമുണ്ടാകണമെന്ന് ഡബ്ല്യുസിസി ആവശ്യപ്പെട്ടു. തുടർന്നാണ് എസ്ഐടിയോട് നോഡൽ ഓഫിസറെ നിയോഗിക്കാൻ ഹൈക്കോടതി നിർദേശിച്ചത്. ഭീഷണി സന്ദേശങ്ങൾ ലഭിച്ചാൽ പരാതിക്കാർക്ക് നോഡൽ ഓഫിസറെ അറിയിക്കാം. ലഭിക്കുന്ന പരാതികൾ നോ‍‍ഡൽ ഓഫിസർ അന്വേഷണ സംഘത്തിനു കൈമാറും. 

അതേസമയം, സിനിമ കോൺക്ലേവ് ജനുവരിയിൽ നടത്തുമെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. ഷാജി എൻ.കരുൺ സമിതി കരട് റിപ്പോർട്ട് കോൺക്ലേവിൽ അവതരിപ്പിക്കും. ഈ കരട് തയാറാക്കുന്നതിനായി 75ഓളം സംഘടനകളുമായും 500ലേറെ വ്യക്തികളുമായും കൂടിക്കാഴ്ച നടത്തി. കരട് സിനിമ കോൺക്ലേവിൽ സമർപ്പിക്കും. അവിടെയുണ്ടാകുന്ന നിർദേശങ്ങൾ കൂടി ഉൾപ്പെടുത്തിയാകും റിപ്പോർട്ട് സർക്കാരിനു നൽകുക. സർക്കാരായിരിക്കും നയരൂപീകരണത്തിൽ അന്തിമ തീരുമാനമെടുക്കുക.

English Summary:

Hema Committee Report - Those who testified to the Committee are facing threats"; High Court directs appointment of Nodal Officer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com