ADVERTISEMENT

കണ്ണൂർ∙ എഡിഎം നവീൻ ബാബുവിന്റേത് തൂങ്ങിമരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. സംശയകരമായ പരുക്കുകളോ മുറിവുകളോ ദേഹത്തില്ല. ആന്തരികാവയവങ്ങളിൽ അസ്വഭാവികതയില്ലെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. സർക്കാർ ഇന്നലെ കോടതിയിൽ നൽകിയ സത്യവാങ്മൂലം കുടുംബം തള്ളി. മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് നടത്തിയതിനുശേഷമാണ് ബന്ധുക്കളെ അറിയിക്കുന്നതെന്നും പരിയാരത്ത്  പോസ്റ്റ്‌മോർട്ടം നടത്തരുതെന്നും കോഴിക്കോട് നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നതായും ബന്ധു അനിൽ പി.നായർ പറഞ്ഞു. കോടതിയിൽ പറയാനുള്ളത് പറഞ്ഞിട്ടുണ്ട്, കൊലപാതകമാണോ എന്നതിന് വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നവീൻ ബാബുവിനെ കൊലപ്പെടുത്തിയതാണെന്നു സംശയിക്കാൻ കാരണങ്ങളില്ലെന്നു പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ ഇന്നലെ എതിർ സത്യവാങ്മൂലം നൽകിയിരുന്നു. ഇൻക്വസ്റ്റ് റിപ്പോർട്ട്, പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർമാരുടെ മൊഴി, സാക്ഷിമൊഴി, സാഹചര്യ തെളിവുകൾ തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ കൊലപാതകമാണെന്ന സംശയം ഉന്നയിക്കാനുള്ള കാരണമില്ലെന്നാണ് എതിർ സത്യവാങ്മൂലത്തിൽ പറയുന്നത്.

പ്രതി പി.പി.ദിവ്യയുടെയും കണ്ണൂർ കലക്ടറുടെയും നവീൻ ബാബുവിന് കൈക്കൂലി നൽകിയെന്നു പറയപ്പെടുന്ന പ്രശാന്തിന്റെയും കോൾ ‌രേഖകൾ ശേഖരിച്ചു. കൂടാതെ, സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചെന്നും കണ്ണൂർ ടൗൺ എസ്എച്ച്ഒ ശ്രീജിത് കൊടേരി നൽകിയ എതിർസത്യവാങ്മൂലത്തിൽ അറിയിച്ചു. നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച അന്വേഷണം ഏറ്റെടുക്കാൻ തയാറാണെന്നു സിബിഐ ഹൈക്കോടതിയിൽ അറിയിച്ചു. എന്നാൽ പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്നും സർക്കാർ നിലപാടെടുത്തു.

English Summary:

ADM Naveen Babu Death ; Naveen Babu's death by hanging; no injuries or wounds, no abnormalities Says post-mortem report.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT