ADVERTISEMENT

ചണ്ഡിഗഡ്∙ തന്റെ ലൈംഗികതയെക്കുറിച്ചു നടത്തിയ അപകീർത്തികരമായ പരാമർശങ്ങളുടെ പ്രതികാരമായാണ് കൊലപാതകപരമ്പര നടത്തിയതെന്ന് പഞ്ചാബിൽ പതിനൊന്ന് പുരുഷൻമാരെ കൊലപ്പെടുത്തിയ സീരിയൽ കില്ലർ. പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് രാം സരൂപ് കൊലപാതക കാരണത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. അപകീർത്തികരമായ പരാമർശങ്ങൾ മൂലം ആഴത്തിലുള്ള വൈകാരിക ആഘാതമാണ് തനിക്കു ഉണ്ടായതെന്നും രാം സരൂപ് ചോദ്യം ചെയ്യലിനിടെ പറഞ്ഞു. ലൈംഗികതയെക്കുറിച്ചുള്ള അപവാദങ്ങളെ നേരിടാൻ തനിക്കു കഴിയില്ലെന്നും അത്തരം പ്രവൃത്തികളോട് അക്രമാസക്തമായി പ്രതികരിച്ചതാണെന്നും ഇയാൾ പറയുന്നു. പഞ്ചാബിലെ ഹൈവേകളിൽ പുരുഷൻമാരെ ലക്ഷ്യം വച്ചിരുന്ന പ്രതി 18 മാസത്തിനിടെ 11 പുരുഷന്മാരെയാണ് കൊലപ്പെടുത്തിയത്.

ഇരകളെ വശീകരിക്കാൻ രാം സരൂപ് എന്ന സോധി സ്ത്രീ വേഷം ധരിക്കാറുണ്ടായിരുന്നു. ഇതിനിടെ തന്നെ അപമാനിക്കുകയോ ലൈംഗിക സേവനങ്ങൾക്ക് പണം നൽകാൻ വിസമ്മതിക്കുകയോ ചെയ്യുന്ന പുരുഷന്മാരെ കൊലപ്പെടുത്തുകയായിരുന്നു. അവസാന ഇരയായ 37 വയസ്സുകാരനായ മനീന്ദർ സിങ് തന്റെ ലൈംഗികതയെ പരിഹസിക്കുകയും ശരീരഭാഗങ്ങളെ കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തുകയും ചെയ്തെന്നും പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നുണ്ട്.

22ാം വയസ്സിലാണ് രാം സരൂപ് സ്വവർഗാനുരാഗിയാണെന്നു തിരിച്ചറിഞ്ഞത്. ഇതിനിടെ ഇരകളിൽ ചിലരിൽനിന്നു പ്രതിക്ക് തിരസ്‌കരണവും അപമാനവും നേരിട്ടെന്നും ഇതു ആഴത്തിൽ സ്വാധീനിച്ചെന്നുമാണ് സൂചന. ലൈംഗിക ബന്ധത്തിന് ശേഷം തന്നെ നിരസിക്കുകയോ തന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ പരാജയപ്പെടുകയോ ചെയ്ത പുരുഷന്മാരെ മാത്രമായിരുന്നു പ്രതി കൊലപ്പെടുത്തിയിരുന്നത്. ലൈംഗിക ബന്ധത്തിന് ശേഷം സമ്മതിച്ച തുക നൽകാൻ വിസമ്മതിച്ചതിനെത്തുടർന്നാണ് തന്റെ ആദ്യ ഇരയായ ഹർപ്രീത് സിങിനെ കൊലപ്പെടുത്തിയതെന്നും പ്രതി സമ്മതിക്കുന്നു. ഹോഷിയാർപൂർ ജില്ലയിലെ ചൗര സ്വദേശിയാണ് പിടിയിലായ രാം സരൂപ് എന്ന സോധി.

English Summary:

Punjab Serial Killer Confession: A serial killer from Punjab, confessed to murdering eleven men due to defamatory remarks about his sexuality.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com