കാക്കനാട്ട് സ്വിമ്മിങ് പൂളിൽ 17കാരൻ മരിച്ച നിലയിൽ; സംഭവിച്ചത് അപകടമോ? അന്വേഷണം

Mail This Article
കൊച്ചി ∙ കാക്കനാട് 17 വയസ്സുകാരൻ ഫ്ലാറ്റ് സമുച്ചയത്തിനുള്ളിലെ സ്വിമ്മിങ് പൂളിൽ മരിച്ച നിലയിൽ. രാവിലെയാണ് സ്വിമ്മിങ് പൂളിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. പ്ലസ് വൺ വിദ്യാർഥിയാണ്. തൃക്കാക്കര ഭാരത് മാതാ കോളജിനു സമീപത്തെ ഫ്ലാറ്റ് സമുച്ചയത്തിലാണ് സംഭവം.
ഇതേ ഫ്ലാറ്റ് സമുച്ചയത്തിലെ നാലാം നിലയിലാണ് കുട്ടിയുടെ കുടുംബം താമസിക്കുന്നത്. രാത്രി 12നു ശേഷം മരണം നടന്നതെന്നാണ് നിഗമനം. ഫ്ലാറ്റിൽ നിന്ന് വീണതാണോ മറ്റെന്തെങ്കിലും സംഭവിച്ചതാണോ തുടങ്ങിയ വിവരങ്ങൾ ലഭ്യമായിട്ടില്ല. തൃക്കാക്കര പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മൃതദേഹം പിന്നീട് കളമശേരി മെഡിക്കൽ കോളജില്‍ പോസ്റ്റ്‌മാർട്ടം ചെയ്യും.