മള്ളിയൂർ ശങ്കരസ്മൃതി പുരസ്കാരം എസ്.സോമനാഥിന്; ഗണേശ പുരസ്കാരം വിശാഖ ഹരിക്ക്

Mail This Article
കോട്ടയം ∙ ഐഎസ്ആർഒ മുൻ ചെയർമാനും ബഹിരാകാശ ശാസ്ത്രജ്ഞനുമായ ഡോ.എസ്.സോമനാഥിനു മള്ളിയൂർ ശങ്കരസ്മൃതി പുരസ്കാരം. 1 ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവുമാണു സമ്മാനം. മള്ളിയൂർ ഗണേശ പുരസ്കാരത്തിനു ഹരികഥാ വിദുഷി വിശാഖ ഹരി അർഹയായി. 10,001 രൂപയും ഫലകവും പ്രശസ്തിപത്രവുമാണു ഗണേശ പുരസ്കാരം.
ഫെബ്രുവരി 2ന് 104-ാം മള്ളിയൂർ ഭാഗവതഹംസ ജയന്തി അനുസ്മരണവേദിയിൽ പുരസ്കാരങ്ങൾ സമ്മാനിക്കും. ഭാഗവതഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ സ്മരണാർഥം കല, സാഹിത്യം, ശാസ്ത്രം, ആധ്യാത്മിക രംഗങ്ങളിൽ മികച്ച സേവനം നടത്തിയവർക്കാണു പുരസ്കാരം നൽകുന്നതെന്നു ക്ഷേത്ര ട്രസ്റ്റിമാരായ മള്ളിയൂർ പരമേശ്വരൻ നമ്പൂതിരിയും ദിവാകരൻ നമ്പൂതിരിയും അറിയിച്ചു.