ADVERTISEMENT

ചെന്നൈ ∙ ഹൃദ്രോഗ വിദഗ്ധൻ ഡോ.കെ.എം.ചെറിയാനു വിട ചൊല്ലി പ്രിയപ്പെട്ടവർ. രാവിലെ 10നു ടെയ്‌ലേഴ്സ് റോഡിലെ വസതിയിൽ എത്തിച്ച മൃതദേഹം 11നു വീട്ടിലെ ശുശ്രൂഷകൾക്കു ശേഷം 12 മണിയോടെ കിൽപ്പോക്ക് സെമിത്തേരിയിൽ എത്തിച്ചാണു സംസ്കരിച്ചത്. അദ്ദേഹം ചികിത്സയിലൂടെ പുതുജീവിതം പകർന്നവർ ഉൾപ്പെടെ അന്ത്യാഞ്ജലി അർപ്പിച്ചു.

ചെറിയാൻ പടുത്തുയർത്തിയ മുഗപ്പെയർ ഫ്രൊണ്ടിയർ ലൈഫ് ലൈൻ ആശുപത്രിയിലായിരുന്നു പൊതുദർശനം. സ്ഥിരമായി ധരിച്ചിരുന്ന ഔദ്യോഗിക വേഷം, സ്റ്റെതസ്കോപ് എന്നിവ സമീപത്തു വച്ചിരുന്നു. ഗവർണർമാരായ ആർ.എൻ.രവി, പി.എസ്.ശ്രീധരൻ പിള്ള, ഗായിക സുജാത, ഭർത്താവ് ഡോ. മോഹൻ, വിവിധ ആശുപത്രികളിൽ ഒപ്പം ജോലി ചെയ്ത ഡോക്ടർമാർ, സിനിമ, സാംസ്കാരിക പ്രവർത്തകർ തുടങ്ങി ഒട്ടേറെപ്പേർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി.

English Summary:

Dr. K.M. Cherian Funeral: prominent cardiologist, passed away. His funeral saw many mourners, including dignitaries and patients whose lives he had saved through his dedicated service.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com