വിരണ്ടോടിയ കാളയുടെ കുത്തേറ്റു; തിരുവനന്തപുരത്ത് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു

Mail This Article
തിരുവനന്തപുരം∙ ആറ്റിങ്ങലില്‍ കശാപ്പിനു കൊണ്ടുവന്നപ്പോള്‍ വിരണ്ടോടിയ കാളയുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. തോട്ടവാരം സ്വദേശി രേവതിയില്‍ ബിന്ദു കുമാരി(57)യാണു മരിച്ചത്. ആറ്റിങ്ങല്‍ മാര്‍ക്കറ്റിലെ അറവുശാലയിലേക്കു കൊണ്ടുവന്ന കാള തിങ്കളാഴ്ചയാണ് വിരണ്ടോടി ബിന്ദുവിനെ ആക്രമിച്ചത്.
റോഡിലൂടെ ഓടിയ കാള ബിന്ദുകുമാരിയെ കുത്തി വീഴ്ത്തുകയായിരുന്നു. ബിന്ദുവിനെ ഉടന്‍ തന്നെ വലിയകുന്ന് താലൂക്ക് ആശുപത്രിയിലെത്തിച്ചു. പരുക്കു ഗുരുതരമായിരുന്നതിനാല്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. കാളയെ പിന്നീട് ഫയര്‍ ഫോഴ്‌സിന്റെയും ആനപാപ്പാന്റെയും സഹായത്തോടെ കുരുക്കിട്ട് പിടികൂടുകയായിരുന്നു.