പാലക്കാട് ജില്ലാ ആശുപത്രിയിൽ നഴ്സുമാരുടെ വിശ്രമമുറിക്ക് സമീപം തീപിടിത്തം; രോഗികളെ മാറ്റി

Mail This Article
×
പാലക്കാട് ∙ ജില്ലാ ആശുപത്രിയിൽ വാർഡിനോട് ചേർന്നുള്ള മരുന്ന് സൂക്ഷിക്കുന്ന മുറിയിൽ തീപിടിത്തം. പുലർച്ചെ മൂന്നോടെയാണു തീപിടിത്തമുണ്ടായത്. ആർക്കും പരുക്കില്ലെന്നു പൊലീസ് പറഞ്ഞു,
താഴത്തെ നിലയിൽ നഴ്സുമാരുടെ വിശ്രമ മുറിയോടു ചേർന്നാണു മരുന്ന് സൂക്ഷിക്കുന്ന മുറി. പുക ഉയർന്നതിനു പിന്നാലെ സമീപത്തെ വനിതാ വാർഡിലെയും സർജിക്കൽ ഐസിയുവിലെയും രോഗികളെ മാറ്റി. അഗ്നിശമനസേന അര മണിക്കൂറിനുള്ളിൽ തീ കെടുത്തി. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
English Summary:
Palakkad Hospital Fire: No Injuries Reported After Quick Response
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.