കുംഭ മേളയിലെ ശുചീകരണ തൊഴിലാളികൾക്ക് 10,000 രൂപ ബോണസ്; ഏപ്രിൽ മുതൽ കുറഞ്ഞ കൂലി 16,000 രൂപ
.gif?w=1120&h=583)
Mail This Article
ലക്നൗ ∙ മഹാകുംഭ മേളയിലെ ശുചീകരണ തൊഴിലാളികൾക്ക് ഉത്തർപ്രദേശ് സർക്കാർ 10,000 രൂപ ബോണസ് പ്രഖ്യാപിച്ചു. ഇവരുടെ കുറഞ്ഞ കൂലി ഏപ്രിൽ മുതൽ 16,000 രൂപയായിരിക്കും. ആയുഷ്മാൻ ഭാരത് വഴി സൗജന്യ ചികിത്സയും നൽകുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
45 ദിവസം നീണ്ടുനിന്ന മഹാകുംഭ മേള ഇന്നലെയാണ് സമാപിച്ചത്. 66.21 കോടിയിലേറെ ഭക്തർ ത്രിവേണീസംഗമത്തിൽ പുണ്യസ്നാനം ചെയ്തെന്നു മുഖ്യമന്ത്രി അറിയിച്ചു. ശിവരാത്രി ദിനത്തിൽമാത്രം 1.53 കോടി പേരാണ് അമൃത് സ്നാനത്തിനെത്തിയത്.
ഇന്ന് ത്രിവേണീ സംഗമത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാർ അടക്കം പങ്കെടുത്ത ഔദ്യോഗിക ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ഈ ചടങ്ങിൽ വച്ചായിരുന്നു ശുചീകരണ തൊഴിലാളികൾക്കുള്ള ആനുകൂല്യങ്ങളുടെ പ്രഖ്യാപനം. അവർക്കൊപ്പം ഭക്ഷണം കഴിച്ച ശേഷമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും മടങ്ങിയത്.