പിഎസ്സി ചെയര്‍മാനും അംഗങ്ങള്‍ക്കും പുതുക്കിയ ശമ്പളം; സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി

Mail This Article
തിരുവനന്തപുരം∙ പിഎസ്സി ചെയര്‍മാനും അംഗങ്ങള്‍ക്കും പുതുക്കിയ ശമ്പളം നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. 2025 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന തരത്തിലാണ് പരിഷ്‌കരണം നടപ്പാക്കിയിരിക്കുന്നത്. ചെയര്‍മാന് ജില്ലാ ജഡ്ജിമാരുടെ സൂപ്പര്‍ ടൈം സ്‌കെയിലിലെ പരമാവധി തുകയ്ക്കു തുല്യമായ 2,24,100 രൂപയാണ് ശമ്പളം. അംഗങ്ങള്‍ക്ക് 2,19,090 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്.
വീട്ടുവാടകയും (10,000 രൂപ) യാത്രാബത്തയും (5000 രൂപ) വര്‍ധിപ്പിച്ചിട്ടില്ല. കേന്ദ്രനിരക്കില്‍ ക്ഷാമബത്ത നല്‍കും. 42 ശതമാനം ഡിഎ അനുവദിക്കുന്നതിനെ ധനവകുപ്പ് ആദ്യഘട്ടത്തില്‍ എതിര്‍ത്തിരുന്നു. ഡിഎ കൂടി അനുവദിച്ചാല്‍ ചെയര്‍മാന് 3,18,222 രൂപയും അംഗങ്ങള്‍ക്ക് 3,11,108 രൂപയുമാകും ശമ്പളം എന്നും ധനവകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ പിന്നീട് കേന്ദ്രനിരക്കില്‍ ഡിഎ അനുവദിക്കാന്‍ തീരുമാനിക്കുകയായിരുന്നു.