ADVERTISEMENT

അഹമ്മദാബാദ്∙ വോട്ട് ചോദിക്കുന്നതിനു മുൻപ് പാർട്ടി പ്രവർത്തകർ അവരവരുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റണമെന്ന് ആവശ്യപ്പെട്ട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഗുജറാത്തിലെ അഹമ്മദാബാദിൽ കോൺഗ്രസ് പ്രവർത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്തരവാദിത്തം നിറവേറ്റുന്നതു വരെ ജനങ്ങളോട് അധികാരം ചോദിക്കരുതെന്നും അദ്ദേഹം പ്രവർത്തകരോട് പറഞ്ഞു.

‘‘ഗുജറാത്തിൽ നമുക്ക് അധികാരം നഷ്ടപ്പെട്ടിട്ട് ഏകദേശം 30 വർഷമായി. ഞാൻ ഇവിടെ വരുമ്പോഴെല്ലാം സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളെ കുറിച്ച് പാർട്ടിക്കുള്ളിൽ ചർച്ച നടക്കാറുണ്ട്. 2007, 2012, 2017,  2022 തിരഞ്ഞെടുപ്പുകളെ കുറിച്ചു ചർച്ച നടന്നു. ഇപ്പോൾ 2027 ലെ നിയമസഭാ തിരഞ്ഞെടുപ്പിനെ കുറിച്ച് ചർച്ച നടക്കുന്നു. പക്ഷേ ചോദ്യം തിരഞ്ഞെടുപ്പുകളെക്കുറിച്ചല്ല. നമ്മുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതുവരെ ഗുജറാത്തിലെ ജനങ്ങൾ നമ്മളെ തിരഞ്ഞെടുപ്പിൽ വിജയിപ്പിക്കില്ല. ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതുവരെ ഗുജറാത്തിലെ ജനങ്ങളോട് നമ്മളെ അധികാരത്തിലെത്തിക്കാൻ പോലും ആവശ്യപ്പെടരുത്. ഉത്തരവാദിത്തം നിറവേറ്റുന്ന ദിവസം ഗുജറാത്തിലെ ജനങ്ങൾ കോൺഗ്രസ് പാർട്ടിക്ക് പിന്തുണ നൽകുമെന്നു ഞാൻ ഉറപ്പ് നൽകുന്നു’’ – രാഹുൽ ഗാന്ധി പറഞ്ഞു.

English Summary:

Rahul Gandhi's message to congress workers: Rahul Gandhi emphasizes fulfilling responsibilities before seeking votes. He urged Congress workers in Gujarat to prioritize service to the people before focusing on the 2027 elections.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com