ADVERTISEMENT

കോഴിക്കോട്∙ വടകര കോട്ടപ്പള്ളി നരിക്കോത്ത് താഴെ ഓട്ടോ ഡ്രൈവറെ കനാലിനു സമീപം മരിച്ച നിലയിൽ. ചെമ്മരത്തൂർ തിരുവങ്ങോത്ത് അജിത്ത് കുമാറാണ് (50) മരിച്ചത്. ഇന്ന് ഉച്ചയ്ക്കു മൂന്നു മണിയോടെയായിരുന്നു സംഭവം. ശനിയാഴ്ച രാവിലെ വീട്ടിൽനിന്നു ഓട്ടോയുമായി ഇറങ്ങിയതായിരുന്നു അജിത്ത്. ഉച്ചയ്ക്കു മൂന്നുമണിയോടെ വടകര-മാഹി കനാലിന് സമീപത്ത് ഓട്ടോ നിർത്തിയിട്ടതു കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. 

അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. തുടർന്ന് വടകര സർക്കാർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സിപിഎം സന്തോഷ് മുക്ക് ഈസ്റ്റ് ബ്രാഞ്ചംഗമായ അജിത്ത് കുമാർ വടകര ടൗണിലെ ഓട്ടോ ഡ്രൈവറാണ്. ഭാര്യ: ശാലിനി. അച്ഛൻ: പരേതനായ ഗോപാലൻ. അമ്മ: ചന്ദ്രി. മക്കൾ: അയൻദേവ്, ദേവാപ്രിയ. സഹോദരൻ: അനിൽ കുമാർ.

English Summary:

Auto driver found dead Vatakara: Auto driver Ajith Kumar found dead near a canal in Vatakara, Kozhikode, Kerala. Police are investigating the circumstances surrounding his death.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com