ADVERTISEMENT

പഴയങ്ങാടി (കണ്ണൂർ) ∙ മരുന്ന് മാറി നൽകി എട്ടുമാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിൽ കഴിയുന്ന സംഭവത്തിൽ ഫാർമസി ജീവനക്കാർക്കെതിരെ കുട്ടിയുടെ പിതൃസഹോദരൻ ഇ.പി.അഷ്റഫ്. കുഞ്ഞിനെ ഗുരുതരാവസ്ഥയിലാക്കിയത് ഫാർമസി ജീവനക്കാരാണ്. പനി ബാധിച്ചു ചികിത്സയ്ക്ക് എത്തിയ കുട്ടിക്ക് ഡോക്ടർ നിർദേശിച്ച മരുന്നല്ല നൽകിയത്. ചോദിച്ചപ്പോൾ ‘എന്നാ പോയി കേസ് കൊടുക്ക്’ എന്ന് ഭീഷണിപ്പെടുത്തിയതായും അഷ്റഫ് പറഞ്ഞു. മരുന്നു മാറി നൽകിയ പഴയങ്ങാടി ടൗണിലെ ഖദീജ മെഡിക്കൽസിനെതിരെ പൊലിസീൽ പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറ‌ഞ്ഞു.  

കുട്ടിയുടെ ആരോഗ്യനിലയിൽ ആശങ്കയുണ്ട്. ഇന്ന് വൈകിട്ട് ലഭിക്കുന്ന പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർ ചികിത്സ എന്നും അഷ്റഫ് പറഞ്ഞു. ഡോക്ടർ കുറിച്ച പനിക്കുള്ള സിറപ്പിനു പകരം പനിക്കുള്ള തുള്ളിമരുന്നു മാറി നൽകുകയായിരുന്നു. മരുന്നു ഓവർ ഡോസായി കുഞ്ഞിന്റെ കരളിനെ ബാധിച്ചു. ഗുരുതരാവസ്ഥയിൽ തുടർന്നാൽ കരൾ മാറ്റിവയ്ക്കേണ്ടിവരുമെന്നാണ് ഡോക്ടർ നിർദേശിച്ചതെന്നും ബന്ധുക്കൾ പറയുന്നു. ഇക്കഴിഞ്ഞ എട്ടിനാണ് ഖദീജ ഫാർമസിയിൽനിന്നു മരുന്നുവാങ്ങിയത്. 

English Summary:

Infant's Critical Condition: Family Alleges Medical Negligence After Infant Receives Wrong Medicine. A police complaint has been filed against the pharmacy staff for medical negligence.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com