ADVERTISEMENT

മലപ്പുറം∙ റീൽസ് താരം ജുനൈദിന്റെ മരണത്തിൽ അസ്വാഭാവികത ഇല്ലെന്നു പൊലീസ്. വാഹനാപകടത്തിനു കാരണം ജുനൈദ് മദ്യപിച്ചതാണെന്നാണു പൊലീസ് നിഗമനം.  പോസ്റ്റ്മോർട്ടത്തിൽ ശരീരത്തിൽ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. രക്തത്തിന്റെ സാംപിൾ പരിശോധനയ്ക്ക് അയയ്‌‍‌ക്കാനാണ് നിലവിലെ തീരുമാനം. 

അപകടമുണ്ടായ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചിരുന്നു. ജുനൈദ് അപകടകരമായ രീതിയിൽ വാഹനം ഓടിക്കുന്നുവെന്നു പൊലീസ് കൺട്രോൾ റൂമിലേക്ക് ഒരാൾ വിളിച്ച് അറിയിച്ചിരുന്നു. ഇയാളുടെ മൊഴിയടക്കം രേഖപ്പെടുത്തും.

ഇന്നലെ വൈകിട്ട് 5.20ഓടെയാണ് മഞ്ചേരിയില്‍ നിന്ന് വഴിക്കടവ് ഭാഗത്തേക്ക് വരുമ്പോൾ ജുനൈദിന് അപകടം സംഭവിച്ചത്. റോഡരികില്‍ രക്തം വാർ‌ന്ന നിലയില്‍ കിടക്കുന്ന ജുനൈദിനെ ബസ് ജീവനക്കാരാണ് ആദ്യം കണ്ടത്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തലയുടെ പിൻഭാഗത്താണു പരുക്കേറ്റതെന്നു പൊലീസ് പറഞ്ഞു. ടിക് ടോക് താരവും വ്ലോഗറുമാണ് ജുനൈദ്.

English Summary:

Vlogger junaid Death: Drunk Driving Suspected in Death of Vlogger junaid.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com