എഴുത്തുകാരൻ എ.കെ. പുതുശേരി അന്തരിച്ചു

Mail This Article
കൊച്ചി∙ എഴുത്തുകാരൻ എ.കെ. പുതുശേരി (90) അന്തരിച്ചു. 90ൽ അധികം പുസ്തകങ്ങൾ അദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. എസ്‌ടി റെഡ്യാർ ആൻഡ് സൺസിലെ ഉദ്യോഗസ്ഥനായിരുന്നു. തേനരുവി, എസ്ടിആർ സചിത്രകഥ (കുട്ടികളുടെ മാസികകൾ) എന്നീ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായിരുന്നു.
ഞായറാഴ്ച രാവിലെ മുതൽ എറണാകുളം വി.പി ആന്റണി റോഡിലെ പുതുശ്ശേരി വസതിയിലും തിങ്കളാഴ്ച രാവിലെ 10 മുതൽ ഒരു മണിവരെ എറണാകുളം ടൗൺ ഹാളിലും പൊതുദർശനം ഉണ്ടാകും. ചിറ്റൂർ റോഡിലെ സെന്റ് മേരീസ് ബസിലിക്കയിൽ വൈകുന്നേരം മൂന്നിനാണ് സംസ്കാര ചടങ്ങുകൾ.
ഭാര്യ ഫിലോമിന പുതുശേരി. മക്കൾ: ഡോ. ജോളി പുതുശേരി (എച്ച്ഒഡി, ഹൈദരാബാദ് സെൻട്രൽ സർവകലാശാല – ഫോക്ക് ആൻഡ് കൾച്ചർ), റോയി പുതുശേരി (എച്ച്ആർ കൺസൾട്ടന്റ്, കൊച്ചി), ബൈജു പുതുശേരി (എച്ച്എഎൽ, കൊച്ചി നേവൽ ബേസ്), നവീൻ പുതുശേരി (അധ്യാപകൻ, കന്നുംപുറം ഗവ. ഹൈസ്കൂൾ, ചേരാനല്ലൂർ). മരുമക്കൾ: റീത്ത (ടീച്ചർ, ഹൈദരാബാദ്), പരേതയായ ടെസ്സി, ബിനി (കോണ്ടുവെന്റ് ഐടി ഇൻഫോ പാർക്ക്), റിൻസി (അധ്യാപിക സെന്റ് മേരീസ് എച്ച്എസ്എസ് ഹൈസ്കൂൾ, എറണാകുളം).