ഇടുക്കി ഗ്രാമ്പിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയുടെ ചിത്രം വനംവകുപ്പ് പകർത്തിയപ്പോൾ. ഗ്രാമ്പി എസ്റ്റേറ്റിന്റെ പതിനാറാം ഡിവിഷനിലെ ചെറിയ കാട്ടിനുള്ളിലാണ് കടുവയുള്ളത്.
Mail This Article
×
ADVERTISEMENT
തൊടുപുഴ ∙ ഇടുക്കി വണ്ടിപ്പെരിയാറിനു സമീപം അരണക്കല്ലിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവ ചത്തു. മയക്കുവെടി വച്ചതിനു പിന്നാലെയാണ് കടുവ ചത്തത്. ദൗത്യസംഘത്തിനു നേരെ കടുവ ചാടിവീണിരുന്നു. പിന്നാലെ സ്വയരക്ഷയ്ക്ക് വനംവകുപ്പ് സംഘം മൂന്നുതവണ വെടിയുതിർത്തു. ഇത് മയക്കുവെടിയാണോ എന്ന കാര്യത്തിൽ സ്ഥിരീകരണമില്ല.
കടുവയെ വലയിലാക്കി ദൗത്യസംഘം റോഡിലെത്തിച്ചു. തേക്കടിയിലെത്തിച്ച് ചികിത്സിക്കാനായിരുന്നു പദ്ധതി. എന്നാൽ അപ്പോഴേക്കും കടുവയുടെ ജീവൻ നഷ്ടമായി. കടുവയുടെ ജഡം തേക്കടിയിലെത്തിച്ചു.
രാവിലെ കണ്ടെത്തിയ കടുവയ്ക്കു നേരേ വെറ്ററിനറി ഡോക്ടർമാരായ അനുരാജിന്റെയും അനുമോദിന്റെയും നേതൃത്വത്തിലുള്ള സംഘമാണു മയക്കുവെടി വച്ചത്. പ്രദേശവാസിയായ നാരായണന്റെ പശുവിനെയും ബാലമുരുകന്റെ നായയെയും പുലർച്ചെ കടുവ കൊന്നിരുന്നു.
English Summary:
Thodupuzha Tiger Attack: A tiger's attack in Aranakkal near Thodupuzha, Idukki has resulted in the death of domestic animals belonging to plantation workers.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.