ADVERTISEMENT

തൊട്ടിൽപാലം∙ പക്രംതളം ചുരത്തിൽ (കുറ്റ്യാടി ചുരം) കാർ യാത്രക്കാർക്കു നേരെ ചിന്നംവിളിച്ച് പാഞ്ഞടുത്ത് കാട്ടാന. ഇന്നു രാവിലെ ആറരയോടെയായിരുന്നു സംഭവം. വയനാട് സ്വദേശികളായ വാളാട് പുത്തൂർ വള്ളിയിൽ വീട്ടിൽ റിയാസും ബന്ധുക്കളുമാണ് കാറിലുണ്ടായിരുന്നത്. ഇവർ അദ്ഭുതകരമായി രക്ഷപ്പെട്ടു.

കോഴിക്കോട് വിമാനത്താവളത്തിൽ ബന്ധുവിനെ കൂട്ടാനായി പോയതായിരുന്നു ഇവർ. ഇതിനിടയിലാണ് വയനാട് ജില്ലയിൽ ചുരം തുടങ്ങുന്ന സ്ഥലത്ത് വച്ച് കാട്ടാന ഇവർ സഞ്ചരിച്ചിരുന്ന കാറിന് നേരെ പാഞ്ഞടുത്തത്. കാറിൽ കുത്തിയശേഷം കാട്ടാന തിരിഞ്ഞുപോകുകയായിരുന്നു. കാറിലുള്ളവർക്ക് ആർക്കും പരുക്കേറ്റിട്ടില്ല. ആന കുത്താൻ വരുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ കാറിലുണ്ടായിരുന്നവർ പകർത്തിയിരുന്നു.

English Summary:

Wild Elephant attack: Wild elephant attack near Wayanad leaves car passengers unharmed. A video shows the elephant charging the vehicle before veering away, highlighting the danger of wildlife encounters in the region.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com