ADVERTISEMENT

മുംബൈ∙ മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ ശവകുടീരം മഹാരാഷ്ട്രയിൽനിന്നു മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നാഗ്പുരിൽ നടന്ന സംഘർഷത്തിലെ മുഖ്യപ്രതി അറസ്റ്റിൽ. മൈനോരിറ്റീസ് ഡെമോക്രാറ്റിക് പാർട്ടി നേതാവ്‌ ഫഹീം ഷമീം ഖാനാണ് അറസ്റ്റിലായത്. ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെയും ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെയും പ്രതികരണത്തിനു പിന്നാലെയാണ് അറസ്റ്റ്. 

അക്രമത്തിന് മുൻപ് ഫഹീം നടത്തിയ പ്രകോപനപരമായ പ്രസംഗമാണ് സാമുദായിക സംഘർഷത്തിലേക്കും അക്രമത്തിലേക്കും നയിച്ചതെന്നു പൊലീസ് പറഞ്ഞു. അക്രമത്തിന് ശേഷം പ്രദേശത്ത് സ്ഥിതി നിയന്ത്രണവിധേയമാണെങ്കിലും നഗരത്തിലെ പല പ്രദേശങ്ങളിലും കർഫ്യൂ തുടരുകയാണ്. അക്രമത്തിൽ പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ ഒട്ടേറെ പേർക്ക് പരുക്കേറ്റു.

സംഘർഷവുമായി ബന്ധപ്പെട്ട് ഇതുവരെ 61 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 1200 പേർക്കെതിരെ പരാതികളും 6 കേസുകളും റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 200 ആളുകളെ മാത്രമാണ് തിരിച്ചറി‍യാൻ കഴിഞ്ഞിട്ടുള്ളത്. മറ്റുള്ളവരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

English Summary:

Aurangzeb Tomb Dispute: Faheem Shameem Khan Arrested in Mumbai

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com