ADVERTISEMENT

തിരുവനന്തപുരം∙ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തുകയും പ്രഭാതഭക്ഷണം കഴിക്കുകയും ചെയ്ത സംഭവം വിടാതെ കോണ്‍ഗ്രസ്. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വീണ എസ്.നായര്‍, നിര്‍മല സീതാരാമന് കത്തയച്ചു. കത്തിന്റെ പകര്‍പ്പ് ഉള്‍പ്പെടെ വീണ ട്വീറ്റ് ചെയ്തു. നിയമസഭയില്‍ ഉള്‍പ്പെടെ ആവശ്യപ്പെട്ടിട്ടും കൂടിക്കാഴ്ച സംബന്ധിച്ച കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയാറാകാത്ത സാഹചര്യത്തിലാണ് കത്തയയ്ക്കുന്നതെന്ന് വീണ ചൂണ്ടിക്കാട്ടി

നിര്‍മല സീതാരാമന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേറ്റ് അഫയേഴ്‌സ് മന്ത്രാലയം എസ്എഫ്‌ഐഒ വഴി മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനും എക്‌സാലോജിക് കമ്പനിക്കും എതിരെ 2024 ഫെബ്രുവരിയില്‍ അന്വേഷണം ആരംഭിച്ച കാര്യം വീണ കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. എട്ടു മാസം കൊണ്ട് അന്വേഷണം അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ അന്വേഷണപുരോഗതി ഇപ്പോഴും വ്യക്തമല്ല.

ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ അനൗദ്യോഗിക കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ പുറത്തുവിടണമെന്ന് ധനമന്ത്രിയോട് വീണ കത്തില്‍ അഭ്യര്‍ഥിച്ചു. അന്വേഷണം വൈകുന്നതിന്റെ കാരണം അറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് താല്‍പര്യമുണ്ടെന്നും നിര്‍മല സീതാരാമനുള്ള കത്തില്‍ വീണാ എസ്.നായര്‍ പറയുന്നു.

English Summary:

Nirmala Sitharaman's meeting with Pinarayi Vijayan: Youth Congress State General Secretary Veena S.Nair send letter to FM demands transparency regarding the meeting, citing a stalled investigation into the Chief Minister's daughter's business dealings.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com